June 3, 2026

മുട്ടിൽ മണ്ഡലം കോൺഗ്രസ് മാവേലി സ്‌റ്റോർ ധർണ നടത്തി

0
Img 20240701 Wa01122
By ന്യൂസ് വയനാട് ബ്യൂറോ

 

മുട്ടിൽ:നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വർദ്ധിച്ചിട്ടും വിപണിയിൽ ഇടപെടാനോ, സപ്ലൈകോ, മാവേലി സംവിധാനങ്ങളെ ശക്തിപെടുത്താനോ യാതൊരുവിധ നടപടികളും സർക്കാറിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാവേലി സ്റ്റോർ ധർണ നടത്തി.

 

ഡി.സി.സി. ജനറൽ സെക്രട്ടറി ബിനു തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോയ് തൊട്ടിത്തറ ആദ്ധ്യക്ഷനായിരുന്നു. എം.ഒ. ദേവസ്യ, മോഹൻദാസ് കോട്ടകൊല്ലി, ഉഷാതമ്പി, ശശി പന്നികുഴി, സുന്ദർ രാജ് എടപ്പെട്ടി, ശ്രീദേവി ബാബു, ശാന്തമ്മ തോമസ്, ഫൈസൽ പാപ്പിന, മനോജ് കുമ്പളാട്, ബാദുഷ പനംങ്കണ്ടി, ബാബു പിണ്ടിപുഴ, പ്രസന്ന രാമകൃഷ്ണൻ, സിന്ദു വാഴവറ്റ, ജോഷി കെ.എൽ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *