June 23, 2026

അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 22 ലിറ്റര്‍ വിദേശമദ്യം പിടികൂടി

0
20240701 212246
By ന്യൂസ് വയനാട് ബ്യൂറോ

നടവയല്‍: പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ വി സുജിത്തിന്റെ നേതൃത്വത്തില്‍ നടവയലില്‍ നടത്തിയ പരിശോധനയില്‍ അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 22 ലിറ്റര്‍ വിദേശമദ്യം പിടികൂടി. ചിറ്റാലൂര്‍കുന്ന് ചാപ്പാംതടത്തില്‍ ഷിബുവിന്റെ വീട്ടില്‍ നിന്നുമാണ് 500 മില്ലിയുടെ 44 ബോട്ടില്‍ മദ്യമാണ് പിടികൂടിയത്. പരിശോധനയില്‍ 17,990 രുപയും കണ്ടെടുത്തു. തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നതായി പോലീസ് വ്യക്തമാക്കി. എസ്.ഐ എന്‍.കെ ദാമോധരന്‍, എ.എസ്.ഐ വി.ടി സുലോചന, എസ്‌സിപിഒ എം.അജയ്, പി.വി അനീഷ്, പി.വിനീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *