അംഗത്വം പുതുക്കാന്‍ അവസരം
കൽപ്പറ്റ : സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതും 2022 മാര്‍ച്ച് മുതല്‍ അംഗത്വം റദ്ദായവര്‍ക്ക് പിഴ സഹിതം പുതുക്കാന്‍ ഓഗസ്റ്റ് 10 വരെ അവസരം. അംഗത്വം റദ്ദായവര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചര്‍ സഹിതം ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസില്‍ നേരിട്ടെത്തി അംഗത്വം പുതുക്കണം. അദാലത്ത് മുഖേന പുതുക്കാനുള്ള അവസരം വിനിയോഗിക്കാത്തവ അവസരം ഉണ്ടാകുകയുള്ളൂ എന്ന് ജില്ലാ ഭാഗക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04936 203686





Leave a Reply