ലോക്കല്‍ ഗവണ്മെന്റ് മെമ്പേഴ്സ് ലീഗ് ( LGML ) ”ഒപ്പ് മതില്” പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
തലപ്പുഴ: തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ പിടിച്ചു വെച്ച് വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിനെതിരെയും വിവിധ ആവശ്യങ്ങളുന്നയിച്ചും ലോക്കല്‍ ഗവണ്മെന്റ് മെമ്പേഴ്സ് ലീഗ് ഒപ്പ് മതില് പ്രതിഷേധം സംഘടിപ്പിച്ചു. തദ്ധേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട ഫണ്ട് ഉടന്‍ നല്‍കുക, കുടിശ്ശിക വരുത്തിയ സാമൂഹ്യ പെന്ഷന് പെട്ടന്ന് ലഭ്യമാക്കുക, ലൈഫ് ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. മണ്ഡലം യുത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ സൽമ മൊയിൻ സ്വാഗതം പറയുകയും പി.എം. ഇബ്രാഹിം അധ്യക്ഷത വഹിക്കുകയും ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെകട്ടറി മോയിൻകാസിം മുഖ്യം പ്രഭാഷണം നടത്തി പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയ് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ലൈജി തോമസ്, വാർഡ് മെംബർമാരായ പി.എസ്. മുരുകേശൻ, സുരേഷ് പാലോട്ട് അഷ്റഫ് അബി ലാദി ജലീൽ പടയൻ സമദ് കുന്നോത് ജബ്ബാർ തലപ്പുഴ ഹുസൈൻ പേരിയ സലിം.എം എം എസ് എന്നിവര്‍ സംസാരിച്ചു. യോഗത്തിൽ വാർഡ് മെംബർ കമറുന്നിസ നന്ദിയും രേഖപ്പെടുത്തി.





Leave a Reply