സർക്കാരിനെതിരെ പ്രതിഷേധവുമായി എൽജിഎം എൽ ഒപ്പു മതിൽ
കാവുംമന്ദം: സർക്കാർ കുരുക്കിൽ തദ്ദേശഭരണം വഴിമുട്ടുന്നു എന്ന ക്യാമ്പയിനുമായി ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഒപ്പ് മതിൽ തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പോക്കർ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു. എൽജിഎം എൽ കൽപ്പറ്റ നിയോജക മണ്ഡലം കൺവീനർ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.
2023 24 സാമ്പത്തിക വർഷത്തിലെ അനുവദിക്കാതിരുന്ന ജനറൽ പർപ്പസ് ഗ്രാൻഡിലെയും മെയിൻറനൻസ് ഗ്രാന്റിലയും ബാക്കി തുക പ്രത്യേക വിഹിതമായി അനുവദിക്കുക, 2024 മാർച്ച് 25 നകം ട്രഷറിയിൽ സമർപ്പിച്ചിട്ടും പണം അനുവദിക്കാതെ തിരിച്ചു നൽകിയ തുക പ്രത്യേകമായി അനുവദിക്കുക, ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്കുള്ള ഫണ്ട് പോലും തടയുന്ന സർക്കാർ നിലപാട് തിരുത്തുക, ആറുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് സംസ്ഥാന വ്യാപകമായി ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളിൽ ഒപ്പു മതിൽ പരിപാടി സംഘടിപ്പിച്ചത്. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ജൂലൈ 20ന് കലക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കും.
തരിയോട് ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ സ്വാഗതവും കെ പി സബീർ അലി നന്ദിയും പറഞ്ഞു. പി പി ഹംസ, വി സൈതലവി, എംപി ഹഫീസലി, കെ നാസർ, , എ കെ മുബഷിർ, കെ മുസ്തഫ, കെ ടി മുജീബ്, കെ ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply