April 20, 2026

ഉല്ലാസ് മേള ; പ്രായം കുറഞ്ഞ സാക്ഷരത പഠിതാവ് ബാബു ചീരാല്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങും

0
20240710 190824
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ജൂലായ് 14, 15 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഉല്ലാസ് മേളയില്‍ ജില്ലയിലെ സാക്ഷരതാ പഠിതാക്കളുടെ പ്രതിനിധിയായി ബാബു ചീരാല്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങും. ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയ ബാബു ചീരാല്‍ പ്രായം കുറഞ്ഞ സാക്ഷരത പഠിതാവാണ്. മുപ്പത്തിയാറാമത്തെ വയസ്സില്‍ അടിസ്ഥാന സാക്ഷരത നേടിയ ചീരാല്‍ മുരിക്കലാടിക്കുന്ന് വെറ്റിലടി വീട്ടില്‍ ബാബു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബര്‍ പത്തിന് നടന്ന മികവുത്സവത്തിലൂടെയാണ് സാക്ഷരത സര്‍ട്ടിഫിക്കറ്റിന് അര്‍ഹനായത്. പഠിതാക്കള്‍, ഇന്‍സ്ട്രക്ടര്‍, പ്രേരക്, റിസോഴ്സ് പേഴ്സണ്‍, ജീവനക്കാര്‍ ഉള്‍പ്പടെ പത്ത് പേരാണ് ജില്ലയില്‍ നിന്ന് ഉല്ലാസ് മേളയില്‍ പങ്കെടുക്കുന്നത്. 2023 ഡിസംബര്‍ 10 ന് നടന്ന മികവുത്സവത്തില്‍ പങ്കെടുത്ത് സാക്ഷരത കൈവരിച്ച 907 പഠിതാക്കള്‍ക്ക് ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *