വായോധികന്റെ കാൽ തല്ലിയൊടിച്ച സംഭവം; മുഖ്യ പ്രതി പിടിയിൽ, സഹോദരനും സഹായിയും ഒളിവിൽ
പുൽപ്പള്ളി: കടം വാങ്ങിയ തുക തിരിച്ച് ചോദിച്ച വയോധികനെ ഒമ്നി വാൻ കൊണ്ട് ഇടിച്ച് വീഴ്ത്തി മർദ്ദിച്ച സംഭവത്തിൽ മുഖ്യ പ്രതി പിടിയിൽ. പുതുശ്ശേരി റോജി(45)യെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. മറ്റ് രണ്ട് പ്രതികളായ റോജിയുടെ സഹോദരനും സഹായിയും ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.
പെരിക്കല്ലൂർ ചാത്തംകോട്ട് ജോസഫ് എന്ന ജോബിച്ചൻ (60)ആണ് മർദ്ദനത്തിനിരയായത്. മുൻപ് കടം വാങ്ങിയ പണം ജോസഫ് തിരികെ ചോദിച്ചിരുന്നു. പണം തിരിച്ചുനൽകാമെന്നു പറഞ്ഞ് വയോധികനെ വീട്ടിലേക്കു വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. വാഹനംകൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം നടത്തിയ മർദനത്തിൽ വയോധികൻ്റെ കാൽ അറ്റുതൂങ്ങി. തുടർന്ന് പോലീസ് എത്തി സ്ഥലത്ത് കാവൽ ഏർപ്പെടുത്തുകയും, റോജിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.





Leave a Reply