May 13, 2026

വാളാട് ടൗൺ കേന്ദ്രീകരിച്ച് വ്യാജ മദ്യ വില്പന; യുവാവ് അറസ്റ്റിൽ

0
20240713 094838
By ന്യൂസ് വയനാട് ബ്യൂറോ

വാളാട് :എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിൽ നിന്ന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വാളാട് ടൗൺ കേന്ദ്രീകരിച്ച് വെളിച്ചെണ്ണ കച്ചവടത്തിന്റെ മറവിൽ വ്യാജ മദ്യവിൽപ്പന നടത്തിയ യുവാവ് പിടിയിൽ. വാളാട് കാട്ടിമൂല പന്നികുത്തിമാക്കൽ വീട്ടിൽ ജോബി ജോൺ (34 ) എന്നയാളെ മാനന്തവാടി എക്സൈസ് സർക്കിൾ സംഘം അറസ്റ്റ് ചെയ്തു.

 

പ്രതിയിൽ നിന്ന് നാലര ലിറ്റർ വ്യാജ മദ്യം കണ്ടെത്തി. നിരവധി വർഷങ്ങളായി വാളാട് ടൗൺ കേന്ദ്രീകരിച്ച് വ്യാജമദ്യ വില്പന നടന്നു വരികയായിരുന്നു.മാഹിയിൽ നിന്ന് എത്തിക്കുന്ന മദ്യം മറ്റു പ്ലാസ്റ്റിക് കുപ്പികളിലായി നിറച്ച് വിൽപ്പന നടത്തി വരികയായിരുന്നു .പ്രതിയെ തുടർ നടപടിക്കൾക്കായി മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.പത്തുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എക്സൈസ് പാർട്ടിയിൽ പ്രിവൻ്റിവ് ഓഫീസർമാരായ ജിനോഷ് പി ആർ ,ജോണി.കെ,ചന്ദ്രൻ. എ.സി ,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്. റ്റി.ജി,അതുൽ ആനന്ദ്, എക്സൈസ് ഡ്രൈവർ ഷിംജിത്ത്. പി.എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *