വിഴിഞ്ഞം പദ്ധതി ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയവൽക്കരണം ജില്ലാ യുഡിഎഫ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി
കൽപ്പറ്റ:വിഴിഞ്ഞ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉമ്മൻചാണ്ടി സർക്കാർ സ്വീകരിച്ച നടപടിയെ എതിർകുകയും അഴിമതിയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്ത് 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ആണെന്ന് നുണ പ്രചരണം നടത്തിയവർ അധികാരത്തിൽ വന്നപ്പോൾ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയും അതിനെതിരെ ഉമ്മൻചാണ്ടിയും യുഡിഎഫും ഒറ്റക്കെട്ടായി എതിർക്കുകയും ഇന്ന് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യത്തിലേക്ക് എത്തിയപ്പോൾ അതിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്ഷണിക്കാത്തതിലും ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയമേളയാക്കാൻ ശ്രമിച്ച നടപടിയിലും പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി ഹംസ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ പി പി ആലി, റസാഖ് കൽപ്പറ്റ, ബി സുരേഷ് ബാബു, പോൾസൺ കൂവക്കൽ, ഗിരീഷ് കൽപ്പറ്റ, ഹർഷൽ കോന്നാടൻ, എൻ മുസ്തഫ, പി വിനോദ് കുമാർ,കെ കെ രാജേന്ദ്രൻ, എസ് മണി, അലവി വടക്കേതിൽ, കെ ശശികുമാർ, ഡിന്റോ ജോസ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply