May 13, 2026

കാൽനട യാത്രക്കാർക്ക് ദുരിതമായി മാനന്തവാടിയിലെ നടപ്പാത 

0
Img 20240713 Wa00762
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: പോതുവെ നടപ്പാത നിർമ്മിക്കുന്നത് കാൽനട യാത്രക്കാർക്ക് നടക്കാനാണ്. എങ്കിൽ മാനന്തവാടിയിലെ നടപ്പാത വാഹനങ്ങൾ പാർക്ക്‌ ചെയ്യാനാണ്. 30 വർഷമായിട്ടുള്ള സ്റ്റാന്റ് ആണെങ്കിലും റോഡ് നവീകരണ പ്രവർത്തി നടത്തിയത് ഫുട്പാത്തിൽ മാത്രമണ്. അവിടെയാണ് ഇപ്പോൾ ഓട്ടോ, ജീപ്പ്, ഗുഡ്‌സ് വാഹനം എന്നിവ പാർക്ക്‌ ചെയ്യുന്നത്.

 

മാനന്തവാടി- തലശ്ശേരി റോഡിലെ ജോസ് തിയേറ്റർ ജങ്ഷന് സമീപത്തെ ജീപ്പ് സ്റ്റാന്റിലെ നടപ്പാതയിലൂടെ നടക്കേണ്ടവർ ഗതികെട്ട് റോഡിലൂടെ നടന്നണ് പോകുന്നത്. ഒരാൾക്ക് പോലും നടക്കാൻ പറ്റാത്തവിധം നടപ്പാതയിലേക്ക് ജീപ്പുകൾ കയറ്റിയിടുന്നു. പരാതി കൊടുത്താൽ ഡ്രൈവർമാർ അന്നത്തിന്റെ പേര് പറഞ്ഞു വീണ്ടും ഫുട്പാത്ത് പാർക്കിങ്ങിനായി ഉപയോഗിക്കുന്നു. ബാക്കി സ്ഥലങ്ങളിൽ മറ്റു വാഹനങ്ങൾ പാർക്ക്‌ ചെയുന്നു. ജിവൻ പേടിയില്ലാതെ കാൽനട യാത്രക്കാർക്ക് നടക്കാൻ കഴിയില്ല.

 

മാനന്തവാടിക്ക് മാത്രം ഡിസൈൻ ചെയ്തതും പ്രത്യേക വൈഗല്യം ഉള്ളവർക്കും ഉപയോഗിക്കാൻ പറ്റുമെന്നതുമായ നടപ്പാതയിലാണ് വാഹന ഉടമകളുടെ ഈ നടപ്പടി.

 

കോഴിക്കോട് റോഡ്, ഓട്ടോ സ്റ്റാന്റ് ബസ്സുകളുടെ ഉരുട്ടൽ യഞ്ജവും മൂലം സധാസമയാവും റോഡിൽ ഗതാഗത കുരുക്കാണ്. വള്ളിയൂർക്കാവ് ജങ്ഷൻ മുതൽ കല്ലാട്ട് മാൾ വരെ ഓട്ടോ, ഗുഡ്‌സ്, പ്രൈവറ്റ് വാഹന പാർക്കിങ്ങ് ആയതിനാൽ തന്നെ ബസ്സുകൾ വന്നാൽ ആളുകൾ കയറി ബസ്സ്‌ എടുകുന്നത് വരെ ഗതാഗത്ത കുരുക്കാണ്. ഇത് നിയന്ത്രിക്കാനായി ട്രാഫിക് പോലീസ് എത്തിയിട്ടും ഒന്നും നടന്നില്ല.

 

മുനിസിപ്പാലിറ്റിയുടെ ട്രാഫിക് അഡ്വൈസറി ബോർഡ് ഒന്നും ചെയ്യുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. പിന്നെ ഏന്തിന് ഒരു സംഘടന എന്ന് മാനന്തവാടിക്കാർക്ക് മനസ്സിലാവാത്ത അവസ്ഥയാണ് ഉള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *