അഞ്ചുവർഷമായിട്ടും പണി പൂർത്തിയാകാതെ വൈത്തിരി പോലീസ് സ്റ്റേഷൻ
വൈത്തിരി: പോലീസ് സ്റ്റേഷൻ കെട്ടിടം അഞ്ചുവർഷമായിട്ടും പണി തീരാത്ത നിലയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തമാസം ആദ്യത്തിൽ പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാൻ ജില്ലയിൽ എത്തും. ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നുണ്ട്. ആറു വർഷം മുമ്പാണ് മഹാമാരിയിലും പ്രളയത്തിലും പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം തകർന്നത്. പുതിയ കെട്ടിടത്തിന്റെ പണി ഇനിയും കഴിഞ്ഞിട്ടില്ല. വനിതകൾ അടക്കം അറുപതോളം പോലീസുകാരാണ് നിലവിലെ സൗകാര്യമില്ലാത്ത പഴയ കെട്ടിടത്തിൽ ജോലി ചെയ്യുന്നത്. താലൂക്ക് ഓഫീസ് പരിസരത്താണ് ഇപ്പോഴത്തെ ഓടിട്ട കെട്ടിടം.
2018 ലുണ്ടായ പ്രളയത്തിൽ അന്നത്തെ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നൊലിച്ചു പോയതോടെയാണ് സ്റ്റേഷന്റെ പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച നൂറ്റാണ്ടിലധികം പഴക്കമുള്ള രണ്ട് കെട്ടിടങ്ങളിലാണ് അന്നുമുതൽ സ്റ്റേഷൻ പ്രവർത്തിക്കുന്നത് സി.ഐ.യും, എസ്.ഐയും താമസിച്ചിരുന്ന കെട്ടിടങ്ങളാണിത്.തൊട്ടടുത്ത വർഷം തന്നെ പുതിയ കെട്ടിടത്തിന്റെ നിർമാണം ആശുപത്രി ജംഗ്ഷനിൽ ആരംഭിക്കാൻഅനുമതി ലഭിച്ചിരുന്നു. പഴയ സ്റ്റേഷൻ നിൽകുന്ന സ്ഥലം സുരക്ഷിതമല്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ടെത്തലോടെ പുതിയ കെട്ടിടം നിർമ്മിക്കുകയായിരുന്നു. ചെറിയ പണികൾ തീർത്തതല്ലാതെ മറ്റൊന്നും നടന്നില്ല. സർക്കാരിൽ നിന്നും പണ്ടൊന്നും കരാറുകാർക്ക് ലഭിച്ചതുമില്ല. പോലീസ് സ്റ്റേഷനൊപ്പം നിർമ്മാണം തുടങ്ങിയ പനമരം, തൊണ്ടർനാട് സ്റ്റേഷനുകളുടെ ഉദ്ഘാടനം കഴിഞ്ഞു. ഈ സ്റ്റേഷനുകളുടെ നിർമ്മാണ ചെലവ് കരാറുകാർക്ക് പൂർണ്ണമായി ലഭിച്ചിട്ടുമില്ല. കുട്ടിയെ കെട്ടിടത്തിന്റെ പണികൾ 80 ശതമാനം കഴിഞ്ഞിട്ടുണ്ടെങ്കിലും സർക്കാറിൽ നിന്നും ഫണ്ട് ലഭിക്കാത്തതാണ് പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് ഹാബിറ്റാറ്റ് കൺസ്ട്രക്ഷൻ കമ്പനിയുടെ എൻജിനീയർ പറഞ്ഞു.
പോലീസ് ഹെഡ് കോർട്ടേഴ്സിൽ നിന്നുള്ള തടസ്സമാണ് ഫണ്ട് പാസാകാൻ വൈക്കുന്നത്. നിലവിലെ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ലോക്കപ്പ് കാന്റീന വസ്ത്രം മാറുന്ന മുറിയോ വിശ്രമം മുറികളോ ഒന്നുമില്ല. കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ലോകകപ്പ് ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ജില്ലയിൽ കൂടുതൽ റിസോർട്ടുകളും ഹോംസ്റ്റേകളും വൈത്തിരി സ്റ്റേഷൻ പരിധിയിലാണ്. ഏറ്റവും കൂടുതൽ ലഹരി മരുന്നു കേസുകൾ ചാർജ് ചെയ്യുന്ന സ്റ്റേഷൻ കൂടിയാണ് വൈത്തിരി. ജില്ലയിൽ ഭീഷണി നേരിടുന്ന സ്റ്റേഷനുകളിൽ ഒന്നാണിത്. ഹാബിദ് നിർമ്മാണ കമ്പനിക്ക് കരാർ നൽകുകയും മൂന്നുനില കെട്ടിടത്തിന്റെ പണി 50 ശതമാനത്തിലധികം പൂർത്തീകരിക്കുകയും ചെയ്തു. പിന്നീട് സർക്കാറിൽനിന്നും ഫണ്ട് ലഭിക്കുന്നില്ലെന്ന് കാരണം കാണിച്ച് കരാറുകാർ പണി നിർത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം മൊഞ്ചില്ല പോലീസ് മേധാവി ആർ. ആനന്ദ് പ്രശ്നത്തിൽ ഇടപെടുകയും എത്രയും പെട്ടെന്ന് പണിപൂർത്തീകരിക്കാൻ കരാറുകാർക്ക് കർശന നിർദ്ദേശം നൽകി.





Leave a Reply