June 24, 2026

ഷോക്കേറ്റ് മരണപ്പെട്ട സുധന്റെ വീട് മന്ത്രി ഒ.ആര്‍ കേളു സന്ദര്‍ശിച്ചു

0
Img 20240717 161945
By ന്യൂസ് വയനാട് ബ്യൂറോ

 

 

പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരണപ്പെട്ട ചീയമ്പം 73 ലെ സുധന്റെ വീട് പട്ടിക ജാതി പട്ടിക വര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു സന്ദര്‍ശിച്ചു. സുധന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാര തുക അടിയന്തിരമായി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

 

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടുമെന്നും മന്ത്രി കുടുംബത്തിന് ഉറപ്പ് നല്‍കി. വൈദ്യുതി കണക്ഷന്‍ ഇല്ലാതിരുന്ന സുധന്റെ വീട്ടില്‍ ഉടന്‍ തന്നെ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *