മയക്കുമരുന്ന് കേസിലെ പ്രതിക്ക് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
മാനന്തവാടി: മയക്കുമരുന്ന് കൈവശം വെച്ച കേസിൽ എക്സ്സൈസ് അറസ്റ്റ് ചെയ്ത പ്രതിയായ ഗിരിധാരി വീട്ടിൽ ദീപക് ഡി രാജ്(39)ന് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 ഏപ്രിൽ 30-നാണ് കേസിന് ആസ്പതമായ സംഭവം. മയക്കുമരുന്ന് വിഭാഗത്തിൽ പ്പെട്ട 11000 സ്പാസ്മോ പ്രോക്സിവൺ പ്ലസ് ഗുളികകൾ നിയമവിരുദ്ധമായി കൈവശം വെച്ച കുറ്റത്തിന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടിശിക്ഷ ലഭിക്കും.
തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് ഇൻ ചാർജ് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന എം എം കൃഷ്ണൻകുട്ടിയും സംഘവും ചേർന്ന് കണ്ടെടുത്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എസ് അനിൽകുമാർ ആയിരുന്നു. കൽപ്പറ്റ അഡ്ഹോക്ക് – 11 കോടതി ജഡ്ജ് വി അനസ് ആണ് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ഇ.വി ലിജിഷ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.





Leave a Reply