ബസിൽ വിഷം കഴിച്ച യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
വൈത്തിരി : ഓടുന്ന ബസ്സിൽ വെച്ച് വിഷം കഴിച്ചു അവശാവസ്ഥയിലായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടാണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിൽ വെച്ച് കോഴിക്കോട് എളേറ്റിൽ വട്ടോളി സ്വദേശിനിയായ 47കാരി വിഷം കഴിച്ചത്. കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിക്ക് പോകുകയായിരുന്ന ബസ്സിൽ കയറിയ യുവതി ചുരത്തിൽ വെച്ച് വിഷം കഴിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് വയനാട്ടിലെ ബന്ധുവീട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു യുവതി. വൈറ്റിത്തരിക്കടുത്തുവെച്ചു ബസ്സിൽ കുഴഞ്ഞുവീണ യുവതിയെയും കൊണ്ട് ബസ് നേരെ വൈത്തിരി ഗവ. ആശുപതിയിലേക്കു തിരിച്ചു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സക്കായി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.





Leave a Reply