സുഗന്ധഗിരി അഗതി മന്ദിരം പുനരുദ്ധാരണം നടത്തും – അഡ്വ ടി സിദ്ധിഖ് എം എല്‍ എ
സുഗന്ധഗിരി അഗതി മന്ദിരം പുനരുദ്ധാരണം നടത്തും – അഡ്വ ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ : സുഗന്ധഗിരിയില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരം പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തുമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ ടി സി ഡിദ്ധിഖ് അറിയിച്ചു. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച പ്രസ്തുത അഗതിമന്ദിരം വളരെ ശേചനീയവസ്ഥയിലാണ് നേരത്തെ എംഎല്‍എ പ്രസ്തുത സ്ഥലം സന്ദര്‍ശിച്ചിരുന്നു ഇതിനെ തുടര്‍ന്ന് മന്ത്രിക്ക് നിവേദനം നല്‍കുകയും മന്ത്രിയെ നേരിട്ട് കണ്ടതിന്റെയും അടിസ്ഥാനത്തിലാണ് പട്ടികവര്‍ഗ്ഗ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും 25 ലക്ഷം രൂപ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് വേണ്ടി അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന വര്‍ക്കിംഗ് ഗ്രൂപ്പിലാണ് പ്രസ്തുത തുക അനുവദിച്ചിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു.





Leave a Reply