കർക്കിടക കഞ്ഞി വിതരണം ചെയ്തു
ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ
നേതൃത്വത്തിൽ നെൻമേനി പുഞ്ചവയൽ നഗറിൽ കർക്കിടക കഞ്ഞി വിതരണം ചെയ്തു.ഡോ അരുൺ ബേബി കർക്കിടക പഥ്യ ആഹാര രീതികളെ കുറിച്ചും, കർക്കിടക മാസത്തിൽ പടർന്നു പിടിക്കുന്ന പകർച്ച വ്യാധികളെ കുറിച്ചും, അവ വരാതിരിക്കാനുള്ള ആയുഷ് ഗൃഹ വൈദ്യ രീതികളെ കുറിച്ചും ക്ലാസുകൾ നൽകി. മഴക്കാല രോഗങ്ങളെ തടഞ്ഞു നിർത്താൻ ഉതകുന്ന ഔഷധ സസ്യങ്ങൾ വിതരണം ചെയ്തു. സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. ട്രൈബൽ പ്രൊമോട്ടർ പ്രസന്ന, സുർജിത്, പ്രിയേഷ് തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply