May 2, 2026

വന്യമൃഗ ശല്യം : എം എൽ എ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘം സന്ദർശിച്ചു

0
20240723 210714
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരി നിയോജക മണ്ഡലത്തിലെ വയനാട് വന്യജീവി സാങ്കേതത്തിൽ ഉൾപ്പെട്ട കുറിച്യട്,ബത്തേരി റേഞ്ചുകളിലെ ചേതലയം,വടക്കനാട്,വള്ളുവാടി പ്രദേശങ്ങളിൽ വന്യ മൃഗ ശല്യം രൂക്ഷമായ ഇടങ്ങൾ ഐ.സി ബാലകൃഷ്ണൻ എം.എൽ. എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഫോറെസ്റ്റ് ഉദ്യോഗസ്ഥരുമടങ്ങിയ സംഘം സന്ദർശിച്ചു. ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി വന്യ മൃഗ ശല്യം രൂക്ഷമാകുന്നതിനു തടയിടുന്ന പ്രവർത്തനങ്ങൾ ഉടനടി കൈകൊള്ളുന്നതിനു വേണ്ടി പി സി സി എഫ് വൈൽഡ് ലൈഫ്, ഡി എഫ് ഓ എന്നിവർക്ക് എം എൽ എ കത്ത് നൽകി. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ

ജന ജാഗ്രതാ സമിതികൾ രൂപീകരിക്കുക, ഫെൻസിങ്ങുകൾ പ്രവർത്തന ക്ഷമം ആക്കുക, ട്രെഞ്ചുകളുടെ മെയിൻ്റെനൻസ് നടത്തുകയും ബൈപ്പാസ് ട്രെഞ്ചുകൾ നിർമ്മിക്കുകയും ചെയ്യുക.

വന്യമൃഗ ശല്യം രൂക്ഷമായ കടുവുകളിൽ വാച്ചർമാരെ നിയമിച്ച് പ്രതിരോധം ശക്തിപ്പെടുത്തുക. എന്നും കത്തിലൂടെ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *