തരിയോട് പഞ്ചായത്തിൽ ലീഗ് – കോൺഗ്രസ് തർക്കം തീർന്നു. പ്രസിഡന്റ് സ്ഥാനം ലീഗിന്
കൽപറ്റ: തരിയോട് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം ഇനി മുസ്ലിം ലീഗിന്. കരാർ പ്രകാരം കോൺഗ്രസിന്റെ പ്രസിഡൻ്റ് രാജി വെക്കാത്തതുമായി ബന്ധപ്പെട്ട് യു.ഡി.എഫിലുണ്ടായ പ്രശ്‌നത്തിന് പരിഹാരമായതോടെയാണിത്. യു.ഡി.എഫ് കൽപറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തരിയോട് ചേർന്ന പാർലമെൻ്ററി യോഗത്തിലാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. ടി. സിദ്ദിഖ് എം.എൽ.എ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ
ടി. ഹംസ, കൺവീനർ പി.പി. ആ ലി എന്നിവരുടെ നേതൃത്വത്തിലാ യിരുന്നു യോഗം. തീരുമാനപ്രകാ രം നിലവിലെ പഞ്ചായത്ത് പ്രസി ഡന്റ് കോൺഗ്രസിന്റെ വി.ജി. ഷി ബു ജൂലൈ 31ന് രാജിവെച്ച് സ്ഥാ നം ലീഗിന് കൈമാറും.
13 വാർഡുകളുള്ള തരിയോട് പഞ്ചായത്തിൽ കോൺഗ്രസ് അ ഞ്ച്, ലീഗ് രണ്ട്, എൽ.ഡി.എഫ് ആറ് എന്നിങ്ങനെയാണ് കക്ഷിനി ല. മുന്നണി ധാരണപ്രകാരം പ ഞ്ചായത്തിൽ ആദ്യത്തെ മൂന്നര വർഷം പ്രസിഡൻ്റ് സ്ഥാനം കോ ൺഗ്രസിനും ബാക്കിയുള്ള ഒന്ന രവർഷം മുസ്ലിംലീഗിനുമാണ്. ധാരണ പ്രകാരം കോൺഗ്രസി ൻ്റെ കാലാവധി ജൂൺ 26ന് അവസാനിച്ചു.
എന്നാൽ, ഷിബു രാജിവെക്കുന്നത് നീണ്ടുപോയതോടെയാണ് മുന്നണിയിൽ പ്രതിസന്ധിയുണ്ടായത്. ജൂലൈ അഞ്ചിന് രാജിവെക്കാൻ ഡി.സി.സിയും ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. കോൺഗ്രസ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന് യൂത്ത് ലീഗ് ജില്ലാ നേതൃയോഗത്തിൽ ആക്ഷേപമുന്നയിച്ചിരുന്നു. യൂത്ത് ലീഗിനെ തള്ളി യൂത്ത് കോൺഗ്രസ് രംഗത്തെ ത്തിയതോടെ മുന്നണിയിലെ പ്രശ്‌നങ്ങൾ പരസ്യമായിരുന്നു. നിലവിലെ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടിയെയാണ് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാൽ ലീഗ് നേതൃത്വം ഇതിൽ കൃത്യമായ തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.





Leave a Reply