May 3, 2026

ജില്ലാതല ആധാർ കമ്മിറ്റിയുടെ അഞ്ചാമത് യോഗം ചേർന്നു 

0
Img 20240724 131522
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയിലെ ആധാറുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളിൽ ഏകോപനം നടത്തുന്നതിനു വേണ്ടി ജില്ലാതല ആധാർ കമ്മിറ്റിയുടെ അഞ്ചാമത്തെ യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്നു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു. 5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് അപ്ഡേഷനും, പൂജ്യം മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ആധാർ ലഭ്യമാകും എന്ന് യോഗത്തിൽ ചർച്ച ചെയ്തു.

പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ആധാറുമായി ബന്ധപ്പെട്ട വിവിധ ബുദ്ധിമുട്ടുകൾ പരിഹിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്തു. ‘എ ഫോർ ആധാർ’, ‘യൂണീഫോം’ എന്നീ പദ്ധതികൾ അടുത്ത മാസങ്ങളിൽ ചെയ്യുന്നതിനും, ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ ഉള്ള വ്യക്തികൾക്ക് ആധാർ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ആഗസ്റ്റ് 7നുള്ളിൽ അവർക്ക് പ്രത്യേക ക്യാമ്പ് നടത്തുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *