May 2, 2026

മംഗല്യ ധനസഹായ പദ്ധതി അപേക്ഷ ക്ഷണിച്ചു

0
20240725 230123
By ന്യൂസ് വയനാട് ബ്യൂറോ

 

പുനര്‍ വിവാഹത്തിന് ധനസഹായം നല്‍കുന്ന വനിത ശിശുവികസന വകുപ്പ് മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍/മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 18 നും 50 നും മദ്ധ്യേ പ്രായമുള്ള വിധവകള്‍, നിയമപരായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിനാണ് മംഗല്യ പദ്ധതിയില്‍ 25,000രൂപ ധനസഹായം നല്‍കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. . പുനര്‍വിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷ നല്‍കണം. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ഐ.സി.ഡി.എസ് ഓഫീസ്, അങ്കണവാടി എന്നിവടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936296362

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *