മരണം 120 ; 47 പേരെ തിരിച്ചറിഞ്ഞു. ജില്ലയിൽ 45 ക്യാമ്പുകൾ
കൽപ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുൾപൊട്ടലിൽ ‘മരിച്ചവരുടെ എണ്ണം 120 കവിഞ്ഞു. ഇതിൽ 47 പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ പോസ്റ്റ്മോർട്ടം ഉൾപ്പെടെ ദ്രുതഗതിയിൽ നടന്നുവരുന്നു. ജില്ലയില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3069 പേരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലും ദുരിത മേഖലകളിലും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനായി പൊതുവിതരണ വകുപ്പിന്റെയും സപ്ലൈകോയുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനം നടക്കുന്നത്.
റേഷന്‍ കടകളിലും സപ്ലൈകോ വില്പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ദുരന്ത മേഖലയിലേക്ക് 20,000 ലിറ്റര്‍ കുടി വെള്ളവുമായി ജല വിഭവ വകുപ്പിന്റെ രണ്ടു വാഹനങ്ങള്‍ എത്തും. വെള്ളം ,ഭക്ഷണം വസ്ത്രം ഉൾപ്പെടെ നിരവധി അവശ്യ സാധനങ്ങൾ അത്യാവശ്യമാണ്. കലക്ട്രറുടെ നേതൃത്വത്തിലുള്ള കൺട്രോൾ റൂം വഴി ശേഖരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതേ സമയം മുണ്ടക്കൈ ഭാഗത്തെ ചില പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനം വൈകുകയാണ്. യാത്രാ സംവിധാനങ്ങൾ തകർന്നതും, ചെളിയും വെള്ളവും കുത്തൊഴുക്കും സങ്കീർണമാകുന്നുണ്ട്. നേവി ,എയർ ഫോഴ്സ്, ഫയർഫോഴ്സ് ഉൾപ്പെടെ രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകുന്നു.





Leave a Reply