മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ഊർജിതം
മേപ്പാടി : മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കി രക്ഷപ്രവർത്തകർ. ബെയിലി പാലം ഉടൻ തയ്യാറാകും. കൂടുതൽ സൈന്യം വയനാട്ടിലെത്തും. ഇന്ന് ഉച്ചയോടെ ബെയിലി പാലം ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഒറ്റപ്പെട്ട മേഖലകളില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെയും ചൂരല്‍മല ടൗണില്‍ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. രക്ഷാപ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കിലോമീറ്ററോളം സ്ഥലത്ത് വൻനാശനഷ്ടമാണുണ്ടായിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലാണ് മുണ്ടക്കൈ,ചൂരൽമല , പുത്തുമല പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്.
ചൂരൽ മലയിലേക്ക് പോകുന്ന റോഡിൽ പലയിടത്തും ഗതാഗത തടസ്സം. മേഖലയിൽ പലയിടങ്ങളും ഒറ്റപ്പെട്ട അവസ്ഥയാണ്. മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് രണ്ടുമണിയോടെ വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. വിവരമറിഞ്ഞെത്തിയവരുടെ
വാഹനങ്ങൾ രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നതായും അനാവശ്യമായി ആരും വാഹനവുമായി സംഭവസ്ഥലത്തേക്ക് പോകരുതെന്നും നിർദേശം
എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, റവന്യൂ – തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർ സ്ഥലത്തുണ്ട്
ആർക്കും തന്നെ അപകട മേഖലയിലേക്ക് കടക്കാൻ കഴിയാത്തതിനാൽ അനാവശ്യമായി ആരും തന്നെ സംഭവ സ്ഥലത്തേക്ക് എത്തേണ്ടതില്ല.





Leave a Reply