ദുരന്ത സ്ഥലത്ത് ചെന്നിത്തലയെത്തി.
മേപ്പാടി: ഉരുള്‍പ്പൊട്ടലുണ്ടായ ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലകളില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയെത്തി. ഇന്നലെ ഉച്ചക്ക് ശേഷമാണ് അദ്ദേഹം ചൂരല്‍മലയിലെ ദുരന്തഭൂമിയിലെത്തിയത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല ടൗണിലെത്തിയ ശേഷം മേപ്പാടി കുടുംബ ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സയില്‍ കഴിയുന്നവരെയും, ദുരന്തത്തിനിരയായി എല്ലാം നഷ്ടപ്പെട്ടവരെയും കണ്ടു ആശ്വസിപ്പിച്ചു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, എന്‍ സുബ്രഹ്‌മണ്യന്‍, കെ എല്‍ പൗലോസ് എം എ ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.





Leave a Reply