ബെയ്ലി പാലം അന്തിമഘട്ടത്തിൽ
മേപ്പാടി: മുണ്ടക്കൈയിലേക്ക് സൈന്യത്തിൻ്റെ നേതൃത്വത്തിൽ നിർമിക്കുന്ന താൽക്കാലിക പാലം (ബെയ്ലി ) അന്തിമഘട്ടത്തിലേക്ക്.
ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽനിന്നാണ്. 190 അടി നീളത്തിലാണ് പാലം നിർമിക്കുന്നത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാനാവും. ചൂരൽമല അങ്ങാടിയോട് ചേർന്നുള്ള കോൺക്രീറ്റ് പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതോടെയാണ് ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ ഒറ്റപ്പെട്ടത്.
നീളം കൂടുതലായതിനാൽ പുഴക്ക് മധ്യത്തിൽ ഇരുമ്പ്തൂൺ സ്ഥാപിച്ചാണ് സൈന്യം പാലം നിർമിക്കുന്നത്. ഡൽഹിയിൽനിന്നും ബംഗളൂരുവിൽനിന്നുമാണ് പാലം നിർമിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ എത്തിക്കുന്നത്. നൂറ് കണക്കിന് സൈനികർ ഇതിന് പിന്നിൽ രാത്രിയും അധ്വാനിക്കുന്ന.





Leave a Reply