April 16, 2026

രക്ഷാദൗത്യത്തിന് 1809 സേനാംഗങ്ങള്‍

0
Img 20240801 164403
By ന്യൂസ് വയനാട് ബ്യൂറോ

 

 

മുണ്ടക്കൈ-ചൂരല്‍മല രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗത്തിലെ 1809 പേര്‍. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് സജീവമാണ്. എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, കര-വ്യോമ-നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. എന്‍.ഡി.ആര്‍.എഫിന്റെ 90, മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പ് (എം.ഇ.ജി) 120, പ്രതിരോധ സുരക്ഷാ സേന ( ഡി.എസ്.സി) 180, നാവിക സേന 68, ഫയര്‍ഫോഴ്‌സ് 360, കേരള പോലീസ് 866, തമിഴ്നാട് ഫയര്‍ഫോഴ്സ്, എസ്.ഡി.ആര്‍.എഫ് സേനകളില്‍ നിന്നും 60, ഹൈ ആള്‍ട്ടിട്ട്യൂഡ് ടീം 14, കോസ്റ്റ് ഗാര്‍ഡ് 11, ടെറിട്ടോറിയല്‍ ആര്‍മി 40, ഡോഗ് സ്‌ക്വാഡിന്റെ സേവനവും രക്ഷാപ്രവര്‍ത്തിനുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *