ഉയിരെടുത്ത ഉരുൾ ; 40 വർഷം മുമ്പും മുണ്ടക്കൈ ദുരന്തം ഏറ്റുവാങ്ങി.
മേപ്പാടി: ഹൃദയം പിളർന്ന മുണ്ടക്കൈ 40 വർഷം മുമ്പും ഇതുപോലൊരു ദുരന്തം ഏറ്റ് വാങ്ങി.ആ ദുരന്തത്തിലെ പ്രിയപ്പെട്ടവരും ഇന്നും മണ്ണിനടിയിൽ തന്നെ.
1984 ജൂലെയിലാണ് മുണ്ടക്കൈ പുഞ്ചിരിമട്ടം മലനിരകളിലെ ഏലത്തോട്ടത്തിന് സമീപം ആദ്യമായി ഉരുൾപൊട്ടുന്നത്. അന്ന് 15 പേർ മരിച്ചു. ഇതിൽ 11 പേരും ആദിവാസി വിഭാഗക്കാരായിരുന്നു. 10 പേരുടെ മൃതദേഹം കാണാമറയത്തായി.മകൻ്റെ അറ്റുപോയ വലം കൈ കയ്യിൽ പിടിച്ച് എൻ്റെ മകനെ കാട്ടി തരൂ എന്ന് വിലപിക്കുന്ന ഒരമ്മയുടെ കരച്ചിൽ അന്ന് മനുഷ്യ മനസാക്ഷിക്ക് നോവുന്ന ചിത്രമായിരുന്നു. മലഞ്ചെരിവുകളിൽ താമസിച്ചിരുന്ന കാട്ടുനായ്ക്ക കുടുംബങ്ങളടക്കമാണ് ഒലിച്ചുപോയത്.
നിരവധി ദിവസങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും ഉറ്റവരെ കണ്ടത്താനായില്ല. ആ ദുരന്തത്തിൻ്റെ നോവുകൾ ഉണങ്ങിയപ്പഴേക്കും പ്രകൃതി മറ്റൊരു രൂപത്തിൽ കലിതുള്ളി .
പിന്നീട്
2020ൽ മുണ്ടക്കൈയിൽ രണ്ടാമത്തെ ഉരുൾപൊട്ടൽ നടന്നു. മഴയുടെ ശക്തി കൂടിയപ്പോൾ ഇവിടെയുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതിനാൽ ജീവഹാനിയുണ്ടായില്ല. പക്ഷേ ഏതാനും റിസോർട്ടുകൾക്കും വീടുകൾക്കും കനത്ത നാശനഷ്ടം സംഭവിച്ചു. പിന്നീട് മുണ്ടക്കൈയോട് ചേർന്നുള്ള പുത്തുമല ഗ്രാമം വയനാടിനെ കണ്ണീരണിയിച്ച ദുരന്തത്തിന് സാക്ഷിയായി. 2019 ആഗസ്റ്റ് എട്ടിനുണ്ടായ ദുരന്തത്തിൽ 17 പേർ മരിച്ചു. 50ലേറെ വീടുകൾ ഒലിച്ചുപോയി.
മഹാപ്രളയത്തിന്റെ സമയമായതിനാൽ പുത്തുമല ദുരന്തം പുറം ലോകമറിയാൻ ഏറെ വൈകി. പ്രകൃതി കനിഞ്ഞ് നൽകിയ ഹരിതാഭയും ഒരു പറ്റം നന്മ നിറഞ്ഞ മനുഷ്യർ താമസിച്ച മൂന്ന് ഗ്രാമങ്ങളാണ് ആർത്തലച്ച് വന്ന മലവെള്ളത്തിൽ ഓർമ്മയായത്.





Leave a Reply