ഐ എൻ എൽ ജില്ലാ കമ്മിറ്റിയിൽ കൂട്ട രാജി
കൽപ്പറ്റ: കപട വാഗ്ദാനങ്ങൾ നൽകി ദുരിതബാധിതരെ തുടർച്ചയായി കവിളിപ്പിച്ചു എന്ന് ആരോപിച്ച് ഐ എൻ എൽ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ അറുപതോളം പേർ പാർട്ടിയിൽ നിന്ന് രാജിവച്ചു. കഴിഞ്ഞ ഉരുൾപൊട്ടലിൽ ദുരിതമനുഭവിച്ചവർക്ക് സംസ്ഥാന നേതൃത്വം സഹായങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നാളിതുവരെ അത് നടപ്പിലാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മുണ്ടക്കൈ ദുരിതബാധിതർക്ക് 25 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് നേതൃത്വം പറയുന്നത്. കക്ഷിരാഷ്ട്രീയം നോക്കാതെ മുണ്ടക്കായി ദുരിതബാധിതരെ സഹായിക്കുകയും, ലീഗിന്റെ പുനരധിവാസ പ്രവർത്തനങ്ങളോട് സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തതു കൊണ്ടാണ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതെന്ന് ഭാരവാഹികൾ പറയുന്നു.





Leave a Reply