September 8, 2024
Img 20240726 Wa0114

വീട്ടാവശ്യത്തിനുള്ള തക്കാളി ഇനി നമുക്ക് ഗ്രോബാഗിലോ, ചട്ടിയിലോ കൃഷി ചെയ്യാം

..

വീട്ടാവശ്യത്തിനുളള തക്കാളി ഗ്രോബാഗുകളിലോ ചട്ടികളിലോ ചാക്കുകളിലോ കൃഷി ചെയ്യാവുന്നതാണ്. വില കൂടുതലുളള ചട്ടികൾക്കു പകരം വളച്ചാക്കുകൾ, സിമന്‍റു ചാക്കുകൾ എന്നിവ നല്ലതുപോലെ കഴുകി വൃത്തി യാക്കിയതിനുശേഷം ഉപയോഗി ക്കാവുന്നതാണ്. മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ 1:1:1 എന്ന തുല്യ അനുപാതത്തിൽ എടുത്ത് കട്ടയും കല്ലും നീക്കി നന്നായി ഇളക്കി ചേർത്താണ് നടീൽ മിശ്രിതം തയാറാക്കേണ്ടത്. ചാക്കിൽ നടീൽ മിശ്രിതം നിറയ്ക്കും മുമ്പ് അടിവശത്തുളള കോണുകൾ ഉളളിലോട്ട് മടക്കി വയ്ക്കേണ്ടതാണ്. ഗ്രോബാഗുകളിൽ മട്ടുപ്പാവിൽ കൃഷി ചെയ്യുമ്പോൾ ജൈവവളം ഉപയോഗിക്കുന്നതാണ് നല്ലത്.

 

ആഴ്ചയിലോ 10 ദിവസം കൂടുമ്പോഴോ വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് ഇവയിലൊന്ന് അരകിലോ 10 ലിറ്റർ വെളളത്തിൽ ലയിപ്പിച്ച് ദ്രാവകവളം തയാറാക്കി തെളിവെളളം നാലിരട്ടി വെളളം ചേർത്ത് ചെടികൾക്ക് നൽകാം. കൂടാതെ ജീവാണു വളങ്ങൾ, ജൈവവളങ്ങൾ എന്നിവയും ഉപയോഗിക്കാം. ഗ്രോബാഗുകളിൽ വെളളം വാർന്നുപോകാൻ ആവശ്യത്തിന് ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

 

നട്ട് 2-3 ആഴ്ചകൾക്കുശേഷം ചെടികൾക്ക് താങ്ങുകൊടുക്കുക. പറിച്ചു നട്ട് 40-50 ദിവസത്തിനുളളിൽ ആദ്യ വിളവെടുപ്പ് നടത്താം. കായ്കൾക്ക് ചുവന്ന നിറം വന്നു തുടങ്ങുന്പോൾ വിളവെടുപ്പ് തുടങ്ങാം. നന്നായി പഴുത്തു പാകമായ പഴങ്ങളാണ് സംസ്കരണത്തിനായി ഉപയോഗിക്കുന്നത്. ഇനങ്ങൾക്കും കാലാ വസ്ഥയ്ക്കും അനുസരിച്ച് തക്കാ ളിയുടെ വിളവ് വ്യത്യാസപ്പെടാം. എന്നിരുന്നാലും സങ്കരയിനങ്ങൾക്ക് ഹെക്ടറിന് ശരാശരി 50 -60 ടണ്ണും മറ്റിനങ്ങൾക്ക് 20-25 ടണ്ണും വിളവു ലഭിക്കാം.

 

രോഗങ്ങളും നിയന്ത്രണമാർഗങ്ങളും:-

 

1. വാട്ടരോഗം – തക്കാളി ഉൾപ്പെടു ന്ന വഴുതന വർഗവിളകളിലെ ഒരു പ്രധാന രോഗമാണ് വാട്ടരോഗം. കേരളത്തിൽ തക്കാളി വ്യാപകമാ കാതിരിക്കാനുളള ഒരു പ്രധാന കാരണം ഈ രോഗമാണ്. പുളിര സമുളള മണ്ണുകളിൽ വളരുന്ന തക്കാളിച്ചെടികൾക്കാണ് കൂടുത ലായി ബാക്ടീരിയൽ വാട്ടം കണ്ടുവരുന്നത്. ഇലകളും തണ്ടു കളും വാടുന്നതാണ് പ്രാരംഭ ലക്ഷണം. ചെടി ഒരാഴ്ചകൊണ്ട് വാടി ഉണങ്ങി നശിക്കുന്നു. നിയന്ത്രണമാർഗങ്ങൾ സ്വീകരി ക്കാത്തപക്ഷം തൊട്ടടുത്ത ചെടി കളിലേക്ക് ഈ രോഗം പടരും.

 

പ്രതിരോധശേഷിയുളള ഇനങ്ങൾ കൃഷി ചെയ്യുന്നതുവഴിയും ഒരേ സ്ഥലത്ത് തുടർച്ചയായി വഴുതന വർഗ വിളകൾ കൃഷി ചെയ്യാതെ വിള പരിക്രമണം അനുവദിക്കുന്നതു വഴിയും ഈ രോഗത്തെ തടയാൻ സാധിക്കും. കൃഷിയിടത്തിൽ വെളളം കെട്ടിനിൽക്കുന്ന അവസ്ഥ പരമാവധി ഒഴിവാക്കുക. രോഗം ബാധിച്ച ചെടികൾ പിഴുതുമാറ്റിയ ശേഷം കുമ്മായം വിതറുക. കുമ്മായത്തിന്‍റെ അളവ് മണ്ണു പരിശോധന അടിസ്ഥാനത്തിൽ മാത്രമേ നിർണയിക്കാൻ സാധിക്കൂ. പുതിയ ചാണകം 200 ഗ്രാം 10 ലിറ്റർ വെളളത്തിൽ കലക്കി ചെടികളുടെ ചുവട്ടിൽ ഒഴിക്കുക. സ്യൂഡോമോണാസ് ഫ്ളൂറസെൻസ് എന്ന ജൈവമിത്ര കുമിൾ 20 ഗ്രാം ഒരു ലിറ്റർ വെളള ത്തിൽ കലക്കി തടത്തിൽ ഒഴിച്ചു കൊടുക്കുകയും ചെടിയിൽ തളിച്ചുകൊടുക്കുകയും ചെയ്യുക വഴി ഈ രോഗത്തെ നിയന്ത്രിക്കാം.

 

2. തൈ ചീയൽ – തക്കാളി ചെടിയിൽ തണ്ടുകളിലും കടഭാഗങ്ങളി ലുമാണ് ചീയൽ രോഗം കാണാ റുളളത്. രോഗം മൂർച്ഛിച്ച ചെടി കൾ പറിച്ചു കളയുകയും ഒരു ശതമാനം വീര്യമുളള ബോർഡോ മിശ്രിതം, ട്രക്കോഡെർമ എന്നിവ ഉപയോഗിക്കുന്നതും ഈ രോഗ ത്തെ നിയന്ത്രിക്കാൻ സഹായിക്കും. മണ്ണിലെ രോഗാണുക്കളെ നിയന്ത്രിക്കുന്നതിന് സെന്‍റിന് ഒരു കിലോ എന്ന തോതിൽ വേപ്പിൻപിണ്ണാക്ക് ചേർക്കുന്നത് നല്ലതാണ്.

 

3. ഇലപ്പുളളി രോഗം – തക്കാളി ചെടിയുടെ ഇലകളിൽ മഞ്ഞ നിറത്തിൽ പുള്ളികൾ കാണപ്പെടു കയും മഞ്ഞച്ച ഭാഗങ്ങൾ പിന്നീട് കരിഞ്ഞുപോകുകയും ചെയ്യുന്നു. സ്യൂഡോമോണസ് ഫ്ളൂറസെൻസ് എന്ന ജൈവമിത്ര ബാക്ടീരിയ 10 ഗ്രാം, ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി രണ്ടാഴ്ച യിലൊരിക്കൽ തളിച്ചുകൊടു ക്കുന്നതും പച്ചച്ചാണകം 20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി തളിച്ചുകൊടു ക്കുന്നതും ഈ പൂപ്പൽ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും.

 

 

4. ഇല കരിച്ചിൽ – തക്കാളി ചെടി യുടെ ഇലകൾ മഞ്ഞച്ച് കരിഞ്ഞു വരുന്നതാണ് ഇലകരിച്ചിൽ. കരിഞ്ഞ ഭാഗത്തിനു ചുറ്റും മഞ്ഞ നിറം കാണും. കരിഞ്ഞ ഇലകൾ കൊഴിഞ്ഞു പോകുന്നു. പ്രായം കൂടിയ ഇലകളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. കരിഞ്ഞ ഭാഗങ്ങൾ പറിച്ചുമാറ്റി ബോർഡോ മിശ്രിതം, ട്രക്കോഡെർമ എന്നിവ ഉപയോഗിക്കുന്നതും ഈ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും.

 

കീടങ്ങളെയും രോഗങ്ങളെയും കൂടാതെ കാലാവസ്ഥാ വ്യതി യാനം, സമീകൃതമല്ലാത്ത വളപ്ര യോഗം, ശരിയായ പരാഗണത്തി ന്‍റെ അഭാവം, ജലസേചനത്തിലെ അപര്യാപ്തത എന്നിവയും ഗുണ മേൻമയുളളള തക്കാളിയുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. അത്തരത്തിൽ തക്കാ ളി കൃഷിയിൽ നേരിടാവുന്ന ചില പ്രശ്നങ്ങളും പരിഹാരമാർഗ ങ്ങളും താഴെ കൊടുത്തിരിക്കുന്നു.

 

1. പഴത്തിന്‍റെ അടിഭാഗം ചീയൽ- തക്കാളി ചെടി ആരോഗ്യമുള്ള തായി കാണപ്പെടുകയും മൂപ്പെ ത്തുന്നതോടെ തക്കാളിയുടെ അടിഭാഗം വട്ടത്തിൽ കറുത്തു വരുകയും ചീയുകയും ചെയ്യുന്നു. മണ്ണിൽ കാത്സ്യത്തിന്‍റെ അഭാവമു ളള പ്രദേശങ്ങളിലും നൈട്രജൻ വളം അമിതമായി ഉപയോഗിക്കുന്ന ഇടങ്ങളിലും ആണ് ഇത്തരത്തിൽ കറുത്ത നിലയിൽ തക്കാളി കാണ പ്പെടുന്നത്. മണ്ണിലെ അമ്ലത തീരെ കുറഞ്ഞാലും ചെടികൾക്ക് ആവ ശ്യാനുസരണം കാത്സ്യം വലിച്ചെടുക്കാൻ കഴിയാതെ വരും. അതിനാൽ അമ്ലതയുളള മണ്ണാ ണെങ്കിൽ അമ്ലത കുറയ്ക്കാനായി കുമ്മായം ചേർത്തു കൊടുക്കാം. കുമ്മായത്തിൽ കാത്സ്യം അടങ്ങി യിട്ടുളളതിനാൽ കാൽസ്യത്തിന്‍റെ അഭാവം നിക ത്തുന്നതിനും കുമ്മായം ചേർത്തു കൊടുക്കുന്നതു വഴി സാധിക്കും. കുമ്മായത്തിന്‍റെ അളവ് മണ്ണു പരിശോധന യിലൂടെ മാത്രമേ നിർണ്ണയിക്കാൻ സാധിക്കൂ. കാൽസ്യം നൈട്രേറ്റ് രണ്ടുഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി തളിച്ചു കൊടുക്കുന്നത് ചെടികൾക്ക് കാ ൽസ്യം ലഭ്യമാക്കും.

 

2. പഴത്തിൽ വിളളൽ – മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്പോൾ നീണ്ടവരണ്ട കാലാവസ്ഥയ്ക്കു ശേഷം ദിവസങ്ങളോളം തക്കാളി ചെടികൾക്ക് മഴ ലഭിക്കാതെ, പെട്ടെന്ന് മഴ ലഭിക്കുന്ന സാഹ ചര്യത്തിലാണ് തക്കാളിയിൽ വിളളൽ രൂപപ്പെടുന്നത്. മഴ കുറയുന്ന സാഹചര്യത്തിൽ ചെടികൾക്ക് ആവശ്യമായ അള വിൽ നന ലഭ്യമാക്കിയാൽ ഇത്തര ത്തിലുളള വിള്ളലുകൾ ഇല്ലാതാ ക്കാൻ സഹായിക്കും. വിളളലിനെ പ്രതിരോധിക്കാൻ കഴിവുളള തക്കാളിയിനങ്ങൾ ഉപയോഗിച്ചാലും മതി.

 

3.പഴങ്ങളിൽ പൊളളൽ – തക്കാളി ചെടിയും പഴവും ആരോഗ്യമു ളളതായി കാണപ്പെടുന്നു. എന്നാൽ സൂര്യാഘാതം മൂലം പഴങ്ങളിൽ മഞ്ഞ നിറത്തിൽ പൊളളിയ പാടുകൾ രൂപപ്പെടുന്നു. ഇത്തര ത്തിലുളള മഞ്ഞപ്പാടുകൾ പിന്നീട് വെളളയാകുകയും പേപ്പർ പ്രതലം പോലെ ആയിത്തീരുകയും ചെയ്യുന്നു. ഇലകൾകൊണ്ട് മറച്ച് പഴത്തിനെ അമിത വെയിലിൽ നിന്ന് സംരക്ഷിച്ചാൽ ഇതു പരി ഹരിക്കാൻ സാധിക്കും.

 

4. പഴം വികൃതമാകൽ – അന്തരീ ക്ഷ താപനില വളരെ കുറഞ്ഞ പ്രദേശങ്ങളിലാണ് ഈ അവസ്ഥ സാധാരണയായി കാണാറുളളത്. കുറഞ്ഞ താപനിലയിൽ (10-12 ഡിഗ്രി സെൽഷ്യസ്) തക്കാളിയിൽ പരാഗണം നടക്കുന്ന സാഹചര്യ ത്തിലാണ് അവ വികൃതമായ പഴങ്ങൾ രൂപംകൊളളാൻ ഇടയാ കുന്നത്. അതിശൈത്യം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ചെടികൾ നേരത്തേ നടുന്നത് ഇത് ഒരു പരിധിവരെ തടയാൻ സാധിക്കും.

 

 

 

 

5. പഴം പൊളളയായി വീർക്കൽ – പഴുത്തു പാകമായ, കാഴ്ചയിൽ ആരോഗ്യമുളളതുമായ പഴങ്ങ ൾക്കുള്ളിൽ മാംസളമായ ഭാഗം തീരെ കുറഞ്ഞും പൊളളയായും കാണപ്പെടുന്നു. ശരിയായ പരാ ഗണത്തിന്‍റെയും വളപ്രയോഗത്തിന്‍റെയും അഭാവം ഇത്തര ത്തിലുളള പഴങ്ങൾ രൂപപ്പെടുന്ന തിനുളള കാരണങ്ങളാണ്. സമീകൃ തമായ വളപ്രയോഗ ത്തിലൂടെ ഈ അവസ്ഥ പരിഹരിക്കാം.

 

 

 

 

കേരളീയരുടെ ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാ ണ് തക്കാളി. തക്കാളി ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങളായ സോസ്, കെച്ചപ്പ്, അച്ചാറുകൾ, പേസ്റ്റ് എന്നിവയും തയാറാക്കാം. ഒട്ടേറെ പോഷകഗുണങ്ങളാൽ സന്പന്നമാണ് തക്കാളി. വിറ്റാമിൻ സി, വിറ്റാമിൻ ബി, വിറ്റാമിൻ എ, കാത്സ്യം, പൊട്ടാസ്യം, സിങ്ക്, സോഡിയം, മഗ്നീഷ്യം, ഇരുന്പ് എന്നിവയെല്ലാം അടങ്ങിയിട്ടുളള തക്കാളിയിൽ കൊളസ്ട്രോളും കലോറിയും തീരെ കുറവാണ്. ഒരു കപ്പ് തക്കാളി രണ്ടുഗ്രാം നാരുകൾ തരുമെന്നാണ് കണ്ടെ ത്തലുകൾ. അതായത് ഒരു ദിവസം ആവശ്യമായ നാരുകളുടെ ഏഴ് ശതമാനം. ചർമ്മകാന്തിക്കും തക്കാളി ഉപയോഗിക്കാറുണ്ട്. എല്ലുകളുടെ ബലത്തിനും കാഴ്ച മെച്ചപ്പെടുത്തുന്നതിനും തക്കാളി നല്ലതാണ്.

 

തക്കാളിയിൽ അടങ്ങിയിട്ടുളള ലൈക്കോപിൻ ആന്‍റി ഓക്സി ഡന്‍റുകൾക്ക് പ്രോസ്ട്രേറ്റ് കാൻസറിനെ പ്രതിരോധിക്കാ നുളള കഴിവുണ്ട്. ഇത്തരത്തിൽ പോഷക, ഔഷധഗുണങ്ങളാൽ സന്പുഷ്ടമായ തക്കാളി കൃഷി ചെയ്യുന്നതു വഴി ഉൻമേഷമുളള ഒരു മനസും ആരോഗ്യമുളള കുടുംബത്തെയും വാർത്തെടുക്കാം

കീടങ്ങളും നിയന്ത്രണമാർഗങ്ങളും

 

തക്കാളിയിലെ പ്രധാന കീട ങ്ങളായ കായ് തുരപ്പൻ, ഇലതീനി പുഴു, വണ്ടുകൾ എന്നിവയ്ക്കെതിരേ ബ്യൂവേറിയ ബാസിയാന എന്ന ജൈവ മിത്രകുമിൾ 10 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി ഒഴിച്ചുകൊടു ക്കുകയും തളിച്ചു കൊടുക്കുകയും ചെയ്യുക. അഞ്ചു ശതമാനം വീര്യമുളള വേപ്പിൻകുരുസത്ത് തളിക്കുന്നതും വേപ്പിൻപ്പിണ്ണാക്ക് ഒരു സെന്‍റിന് ഒരു കിലോ എന്ന തോതിൽ നടീൽ സമയത്തും 30-45 ദിവസത്തിനുശേഷവും ചേർത്തു കൊടുക്കുന്നതും നല്ല താണ്. തക്കാളിയെ ബാധിക്കുന്ന മറ്റു കീടങ്ങളായ മണ്ഡരി, വെളളീച്ച, മീലിമുട്ട, ശൽക്ക കീടങ്ങൾ എന്നിവയ്ക്കെതിരേ വെർട്ടിസീലിയം ലെക്കാനി എന്ന ജൈവ മിത്ര കുമിൾ 10 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി തളിച്ചുകൊടുക്കുന്നതും ജൈവകീടനാശിനിയായ നിംബിസിഡിൻ അഞ്ചു മില്ലിലിറ്റർ ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ കലക്കി തളിച്ചുകൊടു ക്കുന്നതും നല്ലതാണ്. രണ്ടു ശതമാനം വീര്യമുളള വെളുത്തുള്ളി എമൽഷൻ തളിച്ചുകൊടുക്കുന്നതും ഫലപ്രദമാണ്. ആവണക്കെണ്ണ പുരട്ടിയ മഞ്ഞക്കെണികൾ സ്ഥാപിക്കുന്നത് വെളളിച്ചയെ നിയന്ത്രിക്കാൻ സഹായിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *