മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയിൽ ചികിത്സാപിഴവില്ലെന്ന് കണ്ടെത്തൽ ആവശ്യമെങ്കിൽ പരാതിക്കാർക്ക് കോടതിയെ സമീപിക്കാം ; മനുഷ്യാവകാശ കമ്മീഷൻ
വയനാട് : മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയിൽ ഗർഭപാത്രം നീക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ രോഗി മരിച്ച സംഭവത്തിൽ പരാതിക്കാർക്ക് കൂടുതൽ ആക്ഷേപമുണ്ടെങ്കിൽ നിയമപരമായ പരിഹാരത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാവുന്നതാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
പരാതിയിൽ തുടർനടപടികൾ സ്വീകരിക്കാൻ കമ്മീഷന് നിയമപരമായ തടസങ്ങളുള്ളതായി ഉത്തരവിൽ പറഞ്ഞു. കോടതികളുടെയോ ട്രൈബ്യൂണലുകളുടെയോ പരിഗണനയിലിരിക്കുന്ന വിഷയങ്ങളിൽ കമ്മീഷന് ഇടപെടാൻ കഴിയില്ല. നിഷ കെ. വി എന്ന രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് മാനന്തവാടി ഡി.വൈ.എസ്.പി. നടത്തിയ അന്വേഷണത്തിലും മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിലും ചികിത്സാപിഴവ് സംഭവിച്ചതായി കണ്ടെത്തിയിട്ടില്ല. തുടർന്ന് കേസ് അവസാനിപ്പിക്കുന്നതിനായി മാനന്തവാടി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതായി മനുഷ്യാവകാശ കമ്മീഷൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ കമ്മീഷനെ അറിയിച്ചു. 2024 ഫെബ്രുവരി 1 നാണ് രോഗി മരിച്ചത്. ചികിത്സാപിഴവ് ആരോപിച്ച് പനമരം സ്വദേശി വിവേക് സമർപ്പിച്ച പരാതിയിലാണ് നടപടി.





Leave a Reply