മരണവേദനക്കിടയിലും മൈതാനത്ത് സജീവമായി ഗിരീഷ്
മാനന്തവാടി: വാഹനാപകടത്തിൽ മകൻ മരിച്ചതിന്റെ വേദന മനസ്സിൽ തളം കെട്ടി നിൽക്കുമ്പോഴും ജില്ലാ സ്കൂൾ കായികമേള നടക്കുന്ന മാനന്തവാടിയിലെ മൈതാനത്ത് സജീവമാണ് കാട്ടിക്കുളത്തിന്റെ കായിക പരിശീലകനായ ഗിരീഷ്. 1997-ൽ കാട്ടിക്കുളത്ത് ആരംഭിച്ച സ്പോർട്സ് അക്കാദമിയുടെ മുഖ്യ പരിശീലകനാണ് ഗിരീഷ്. എല്ലാവർഷവും കായിക മേളകളിൽ സജീവ സാന്നിദ്ധ്യമാകുന്ന ഇദ്ദേഹം കാട്ടിക്കുളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ 40 കായിക താരങ്ങളുമായാണ് ഇത്തവണ മത്സരത്തിനെത്തിയിട്ടുള്ളത്. ഉപജീവനത്തിനായി ക്ഷീരമേഖല തിരഞ്ഞെടുത്ത ഇദ്ദേഹത്തിന് കായികപരിശീലനം ഒരു തപസ്സും സമർപ്പണവുമാണ്. ആദിവാസി ഗോത്ര മേഖലയിൽ കുട്ടികൾക്കാണ് കൂടുതലായും പരിശീലനം നൽകുന്നത്. എല്ലാ ദിവസവും രാവിലെ 6.3o മുതൽ 8.3o വരെയും വൈകുന്നേരം 4.30 മുതൽ 6.30 വരെയും കുട്ടികളെ പരിശീലിപ്പിക്കും. സ്വന്തമായി ഡയറി ഫാം നടത്തുന്ന ഗിരീഷിന്റെ വിദ്യാർത്ഥിയായ മകൻ കോയമ്പത്തൂരിൽ വാഹനാപകടത്തിലാണ് മരിച്ചത്.. ദീർഘ ദൂര ഇനങ്ങളിൽ ഇന്ത്യയുടെ അഭിമാനമായ ഒ.പി. ജെയ്ഷയുടെ ആദ്യ പരിശീലകനാണ് ഗിരീഷ്.






Leave a Reply