April 29, 2026

അക്ഷയ് സ്വർണ്ണം കൊയ്തത് പരിക്കിനെ അതിജീവിച്ച് .

0
IMG_20171012_160015
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കാക്കവയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ അക്ഷയ് രഘു ജൂനിയർ ആൺകുട്ടികളുടെ  എണ്ണൂറ് മീറ്ററിൽ സ്വർണ്ണം കൊയ്തത് കാലിലെ പരിക്കിനെ അതിജീവിച്ച് .കഴിഞ്ഞ ആഴ്ച നടന്ന ഉപജില്ലാ കായിക മേളയിൽ ബൂട്ടണിഞപ്പോഴാണ് കാലിന്റെ ഉപ്പൂറ്റിക്ക് പരിക്കേറ്റത്. മുറിവുണങ്ങാത്ത കാലുമായി മാനന്തവാടിയിലെ മൈതാനത്തെത്തി ആദ്യ ദിവസം തന്നെ ഒന്നാം സ്ഥാനം നേടുകയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥിയായ അക്ഷയ്  തുടർച്ചയായി അഞ്ചാം വർഷമാണ് ഒരേ ഇനത്തിൽ ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടുന്നത്. ആദ്യതവണ പാലക്കാട് കല്ലടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു.കഴിഞ്ഞ നാല് വർഷമായി കാക്കവയലിലെ വിദ്യാർത്ഥിയാണ്. മേപ്പാടി പനക്ക പറമ്പിൽ രഘുവിന്റെയും ഷിബിയുടെയും മകനാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *