100 വായന വർഷങ്ങൾ (1918-2018) പഴശ്ശി ഗ്രന്ഥാലയം നൂറാം വാർഷികത്തിന് തുടക്കമായി
മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി.ഉഷാകുമാരി അക്ഷരദീപം തെളിയിച്ച് നിർവ്വഹിച്ചു. 1918 ൽ മാനന്തവാടി റീഡിംഗ് റൂം എന്ന പേരിൽ ബ്രിട്ടീഷുകാർ ആരംഭിച്ച വായന ഇടമാണ് പിന്നീട് പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയമായി മാറിയത്.15000-ൽ അധികം പുസ്തകങ്ങളും നാലായിരത്തോളം അംഗങ്ങളുമുള്ള ഗ്രന്ഥാലയത്തിൽചർച്ചാവേദി,
ഗ്രീൻലവേഴ്സ് പരിസ്ഥിതി കൂട്ടായ്മ,ബാലവേദി, ദൃഷ്ടിദോഷം ഫിലിം സൊസൈറ്റി, അക്കാദമിക് സ്റ്റഡി സെൻറർ, വനിത വേദി, ആർട്സ് & സ്പോർട്സ് ക്ലബ്ബ് തുടങ്ങി 12 ഉപസമിതികൾ പ്രവർത്തിച്ചു വരുന്നു.
2001-ൽ കേരളത്തിലെ മികച്ച ഗ്രന്ഥാലയത്തിനുള്ള E.M.S സ്മാരക പുരസ്കാരം പഴശ്ശിക്ക് ലഭിച്ചു.
2017 ഒക്ടോബർ 18 മുതൽ 2018 ഒക്ടോബർ 18 വരെ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. നൂറാം വാർഷികത്തിന്റെ വിളംബര ജാഥയിൽ മാനന്തവാടി മുനിസിപ്പാലിറ്റിയുടെ അധ്യക്ഷൻ, കൗൺസിലർമാർ, ഗ്രന്ഥശാല സംഘം ഭാരവാഹികൾ, വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.വാർഷികാഘോഷത്തിന്റെ ഭാഗമായി 100 പേർക്ക് സൗജന്യ അംഗത്വം നൽകുന്നതിന്റെ ഉദ്ഘാടനം മുനിസിപ്പാലിറ്റി വൈസ് ചെയർ പേഴ്സൺ ശ്രീമതി പ്രദീപ ശശി നിർവ്വഹിച്ചു.
മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ വി.ആർ പ്രവീജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ കൗൺസിലർമാരായ ജേക്കബ്ബ് സെബാസ്റ്റ്യൻ, പി.വി ജോർജ്ജ്, ശോഭ രാജൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി ബിജു, ഗ്രന്ഥാലയം പ്രസിഡന്റ് കെ.ആർ പ്രദീഷ് എന്നിവർ സംസാരിച്ചു.
ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സംഗീതനിശയിൽ പി.ടി ജനാർദ്ദനൻ, വിപിൻ സ്വരലയ, സുരേഷ് ബാബു, മുഹമ്മദ് കുട്ടി, ജിതേഷ് മേപ്പാടി, പ്രേമ ബാബു, സാനിയ മുതലായവർ ഗാനങ്ങളാലപിച്ചു. പ്രസാദ് വി കെ, സാജൻ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.






Leave a Reply