എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധ മാനവ സംഗമം
കല്‍പ്പറ്റ:കാവുംമന്ദത്ത് എല്‍.ഡി.എഫ്.സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധ മാനവ സംഗമം നടത്തി.കെ.പി.സി.സി.എക്‌സിക്യൂട്ടീവ് മെമ്പറും എക്‌സ് എം.എല്‍.എ.യുമായ എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.എല്‍.ഡി.എഫ് ഗവമെന്റ് അധികാരത്തില്‍ കയറിയിട്ട് 17 മാസം കഴിഞ്ഞിട്ടും എല്ലാം ശരിയാക്കും എന്ന് പറഞ്ഞ് ജനങ്ങളുടെ നീറു ഒരു പ്രശ്‌നത്തിനുപോലും ശാശ്വതപരിഹാരം കണ്ടെത്താന്‍ സാധിക്കാതെ ഇരുട്ടില്‍ മുങ്ങിതപ്പുകയാണ്.ഭരണത്തില്‍ വന്ന് ചുരുങ്ങിയകാലയളവിനുള്ളില്‍ രണ്ട് മന്ത്രിമാര്‍ രാജിവെക്കുകയും ഒരു മന്ത്രി രാജിയുടെ പടിവക്കിലുമാണ്.രാഷ്ട്രീയ സ്വജനപക്ഷവാതം,നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം,കാര്‍ഷിക കടം എഴുതി തള്ളാതെ ജപ്തിനടപടികളുമായി പോകു സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധനിലപാട്,അക്രമ രാഷ്ട്രീയ കൊലപാതകങ്ങള്‍,റോഡ് മുതലായവയുടെ ശോചനീയാവസ്ഥ എന്നിവയ്ക്ക് പരിഹാരം ഉണ്ടാക്കാതെ പ്രതിപക്ഷത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തു ഈ ഗവമെന്റ് ജനവികാരം മാനിച്ച് പുറത്ത് പോകണം.വയനാട്ടിലെ പ്രധാനപ്പെട്ട രണ്ടാമത്തെ റോഡായ കല്‍പ്പറ്റ വാരാമ്പറ്റ റോഡിന്റെ ഇത്തെ ദയനീയാവസ്ഥയ്ക്ക് എല്‍.ഡി.എഫും,ഗവമെന്റും,എം.എല്‍.എ.യും സമാധാനം പറയണം.കഴിഞ്ഞ ഉമ്മന്‍ചാണ്ടി ഗവമെന്റ് അധികാരത്തില്‍ നി് പോകുമ്പോള്‍ റോഡിന് ആവശ്യമായ 63കോടി രൂപ ഫണ്ട് അനുവദിച്ച് ടെണ്ടറിലേക്ക് നീങ്ങിയതാണ്.ഇത്തെ ഈ ഗവമെന്റ് ഒന്നും ചെയ്യാതെ കയ്യും കെട്ടി നോക്കിനില്‍ക്കുകയാണ്-എന്‍.ഡി.അപ്പച്ചന്‍ പറഞ്ഞു.കുണ്ടും കുഴിയും വലിയ ഗര്‍ത്തങ്ങളും നിറഞ്ഞ റോഡുകളുടെ ശാപമോക്ഷത്തിനുവേണ്ടി തരിയോട് മണ്ഡലം യൂത്ത് കോഗ്രസ്,കര്‍ഷക കോഗ്രസ്,മഹിളാകോഗ്രസ്,ഡികെടിഎഫ്,ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍,നാട്ടുക്കാര്‍ എന്നിവരും പ്രതിഷേധ മാനവ സംഗമത്തില്‍ പങ്കെടുത്തു.സി.ടി.ചാക്കോ അധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറല്‍ സെക്രട്ടറി പോള്‍സ കൂവക്കല്‍,അഡ്വ.ജോഷി സിറിയക്,മാണി ഫ്രാന്‍സിസ്,ഷമുഖന്‍,കെ.എ.അബ്രഹാംമാസ്റ്റര്‍,സണ്ണി മുത്തങ്ങപറമ്പില്‍,ഷാജി വട്ടത്തറ,ജോസ് മാത്യു,ജിന്‍സി സണ്ണി,സജി പാറയില്‍,ജയിംസ് പുതുക്കാട്ടില്‍,കെ.എം.അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.






Leave a Reply