ജല സാക്ഷരതയുടെ പാഠമായി വാട്ടർഫേസസ് ഡോക്യുമെൻററി .
കൽപ്പറ്റ:
വയനാട്ടിലെ അപൂർവ്വ ജലശ്രോതസ്സുകളായ കേണികളെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ജല സാക്ഷരതയുടെ പുതിയ പാഠമായി മാറുന്നു
വയനാട്ടിലെ അപൂർവ്വ ജലശ്രോതസ്സുകളായ കേണികളെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ജല സാക്ഷരതയുടെ പുതിയ പാഠമായി മാറുന്നു
മിറാകുലസ് വാട്ടർഫേസസ് എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്‍ററി 25 മിനിട്ട് ദൈർഘ്യമുള്ളതാണ്. കൈരളി ടി.വി. വയനാട് റിപ്പോർട്ടർ
അനൂപ് കെ. ആർ. റിസർച്ചും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.ദൃശ്യസംവിധാനം മീഡിയ വൺ ക്യാമറാമാൻ അനിൽ .എം. ബഷീറാണ് .
വിവേക് ജീവനാണ് എഡിറ്റർ.നൂറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിക്കപ്പെട്ട കേണികളെന്ന ജലശ്രോതസ്സുകളെ
വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെടുത്തി സംരക്ഷിച്ചുപോരുന്ന മുള്ളക്കുറുമരുടെ ജീവിത പരിസരങ്ങളാണ് ചിത്രത്തിലുള്ളത്.
അവരുടെ സാംസ്കാരിക പരിസരങ്ങളും കുടിയേറ്റസംസ്കാരവും ആസ്പദമാക്കി പ്രശസ്ത ചിത്രകാരൻ റെജി അറക്കൽ വരച്ച
ചിത്രങ്ങളും ഈ ഡോക്യുഫിക്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മരുഭൂവകത്കരണത്തിലേക്ക് കബനിയുടെ തീരങ്ങളിൽനിന്നും
കബനിയുടെ സമീപത്തെ പാക്കത്തെ നിലക്കാത്ത ജലപ്രവാഹമായ കേണിയിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്.
അശാസ്തീയ വികസനം
ഇല്ലാതാക്കിയ പുത്തൂർവയൽ കേണി വരെയാണ് ക്യാമറ സഞ്ചരിക്കുന്നത്.
ചുറ്റുപാടുകളോട് ചേർന്നുനിന്നിരുന്ന പ്രകൃതിജീവിതം ഇപ്പോഴും അവശേഷിക്കുന്നതിന്‍റെ മഹത്തായ മാതൃകകളെയാണ്
ചിത്രം ചൂണ്ടിക്കാണിക്കുന്നത്.കുടിയേറ്റം എത്രമേൽ തദ്ദേശീയ ജീവിതപരിസരങ്ങളെ തകർത്തുവെന്നതിന്‍റെ ഉദാഹരണം കൂടിയായി
കേണികളെ വാട്ടർഫേസസ് ചിത്രീകരിക്കുന്നു.
വയനാട്ടിലെ ഫോർത്ത്് ടെയിൽ സിനിമാക്കൂട്ടായ്മയാണ് ഡോക്യുമെന്‍ററി നിർമ്മിച്ചിരിക്കുന്നത്.
അസോസിയേറ്റ് ക്യാമറാമാൻ ജിംഷിൻ സുരേഷാണ്.അജീഷ് ഗുരു,ഫെലിക്സ് റംഷാജ് ലെമണ്,ആർ കെ ജയപ്രകാശ്
കെ. എ. അജിത്കുമാർ എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.
പുൽപ്പള്ളി പാക്കം ,നൂൽപ്പുഴ,പുത്തൂർവയൽ,മീനങ്ങാടി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.






Leave a Reply