കുറുവ ദ്വീപ് പൂര്‍വ്വസ്ഥിതിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കണം;കുറുവ ദ്വീപ് സംയുക്തസമര സമിതി

മാനന്തവാടി:വയനാട്ടിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നും ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും നിരവധി വിനോദ സഞ്ചാരികള്‍ അനുദിനം എത്തിക്കൊണ്ടിരിക്കുന്നതുമായ കുറുവാദ്വീപിലെ അനാവശ്യ നിയന്ത്രങ്ങള്‍ പിന്‍വലിച്ച് ഉടന്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് സംയുക്ത സമരസമിതി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 2005 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കുറുവാ ഇക്കോടൂറിസം പ്രൊജക്റ്റ് പാരിസ്ഥിതിക്ക് യാതൊരു കോട്ടവും തട്ടാതെയാണ് പ്രവര്‍ത്തിച്ചു വരുന്നത്. എന്നാല്‍ ചില തല്‍പര കക്ഷികളുടെ ആവശ്യപ്രകാരമാണ് ഇതുവരെയില്ലാത്ത നിയന്ത്രണങ്ങള്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. 1500 ഓളം വിനോദസഞ്ചാരികള്‍ ദിവസേന എത്തുന്ന ദ്വീപില്‍ പാരിസ്ഥിതിയുടെ പേര് പറഞ്ഞ് സന്ദര്‍ശകരുടെ എണ്ണം 400 ആയി കുറച്ചിരിക്കുകയാണ്. കുറുവ ഡി എം സി ചെയര്‍മാന്‍ നിയോജകമണ്ഡലം എം എല്‍ എ ഒ ആര്‍ കേളു, വൈസ് ചെയര്‍മാനായ നഗരസഭാചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഇവരെയൊന്നും അറിയിക്കാതെയാണ് എ സി സി എഫ് ഇത്തരം ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഇത് ജില്ലയില്‍ വളര്‍ന്നു വരുന്ന സ്വകാര്യ വിനോദസഞ്ചാര കേന്ദ്രങ്ങളെ സഹായിക്കാനാണോ എന്നും സംശയിക്കേണ്ടതായുണ്ട്. 950 ഏക്കറുള്ള ദ്വീപില്‍ 5 ഏക്കറില്‍ താഴെ മാത്രമാണ് വിനോദസഞ്ചാര സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നത്. കുറുവാ ദ്വീപില്‍ പാല്‍വെളിച്ചം ഭാഗത്ത് നിന്നും ഡി എം സി ജീവനക്കാരായി 25 ആളുകളും, ആദിവാസി വിഭാഗത്തില്‍പെടുന്ന സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 45 ഓളം ഗൈഡുകളും ദ്വീപിനുള്ളില്‍ ജോലി ചെയ്യുന്നുണ്ട്. ടൂറിസ്റ്റുകള്‍ക്ക് ശുചിമുറിയൊരുക്കി 25 ഓളം കുടുംബശ്രീ പ്രവര്‍ത്തകരും ജോലിചെയ്തു വരുന്നു. കൂടാതെ ലോണ്‍ എടുത്ത് കച്ചവടസ്ഥാപനങ്ങളും, ഭക്ഷണശാലകളും നടത്തി വരുന്നവരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. മണ്‍സൂണ്‍ അവസാനിച്ചാല്‍ നവംബര്‍ ആദ്യവാരം തുറന്നു പ്രവര്‍ത്തിക്കേണ്ട ദ്വീപാണ് ഇപ്പോഴും അടഞ്ഞു കിടക്കുന്നത്. ദ്വീപ് പ്രവര്‍ത്തിക്കാത്തത് അറിയാതെ ദിനംപ്രതി നിരവധി വിനോദസഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്. അതിനാല്‍ നിലവിലെ അനാവശ്യ നിയന്ത്രങ്ങള്‍ പിന്‍വലിച്ച് ദ്വീപ് ഉടന്‍ തുറന്നു പ്രവര്‍ത്തിക്കണം. ദ്വീപ് തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി നിയോജമണ്ഡലം എം എല്‍ എ ഒ ആര്‍ കേളു, ബത്തേരി നിയോജമണ്ഡലം എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കണ്‍വെന്‍ഷനില്‍ 101 അംഗ സംയുക്ത സമരസമിതിയും ഒ ആര്‍ കേളു എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, സി കെ ശശീന്ദ്രന്‍ എം എല്‍ എ, എം ഐ ഷാനവാസ് എം പി, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്,തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി, കൌണ്‍സിലര്‍മാരായ ഹരി ചാലിഗദ്ദ, ജേക്കബ് സെബാസ്റ്റ്യന്‍, പി വി സഹദേവന്‍, കെ രാജു എന്നിവര്‍ രക്ഷാധികാരികളായ 35 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയേയും ഭാരവാഹികളായി ടി അശോകന്‍ (ചെയര്‍മാന്‍), കെ എം ഗിരീഷ് (കണ്‍വീനര്‍) എന്നിവരേയും തിരഞ്ഞെടുത്തു. മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കാനും കണ്‍വെന്‍ശങ് തീരുമാനിച്ചു. യോഗത്തില്‍ ഒ ആര്‍ കേളു എം എല്‍ എ അധ്യക്ഷനായി. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി വി സഹദേവന്‍ എന്നിവര്‍ സംസാരിച്ചു. പി വി സഹദേവന്‍, സണ്ണി ജോര്‍ജ്ജ്, കെ വി രാജു, ഗിരീഷ് ടി പി അശോകന്‍, ബാബുരാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply