May 4, 2024

മാനന്തവാടിയിൽ മൗനജാഥയും പ്രതിഷേധയോഗവും നടത്തി

0
Mty Pazhassi 13
മാനന്തവാടി ∙ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ജമ്മു കാശ്മീരിലെ  ബാലികയുടെ
മരണത്തിൽ അനുശോചിച്ച് മാനന്തവാടിയിൽ മൗനജാഥയും പ്രതിഷേധയോഗവും നടത്തി.
പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ
ബാനറും പ്ല കാർഡുകളുമേന്തി  നിരവധി ആളുകൾ പങ്കെടുത്തു. പ്രതിഷേധ യോഗത്തിൽ
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പി.ടി. ബിജു, വി.കെ. പ്രസാദ്, ഷാജൻ ജോസ്,
പടയൻ മുഹമ്മദ്,  കെ. ഉസ്മാൻ, എം.ജി. ബിജു,  കെ.എം. ഷിനോജ് എന്നിവർ
പ്രസംഗിച്ചു. പ്രതിഷേധ കൂട്ടായ്മക്ക് ശേഷം ഗാന്ധി പ്രതിമക്ക് മുൻപിൽ
മെഴുകുതിരികൾ കൊളുത്തി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *