മാജിക്കും നാസിക്കു ധോളുമായി പരിയാരത്ത് പ്രവേശനോത്സവം
മുട്ടിൽ: പരിയാരം ഗവ.ഹൈസ്കൂളിലെ പ്രവേശനോത്സവം മാജികിന്റെയും നാസിക് ധോളിന്റെയും അകമ്പടിയോടെ അരങ്ങു തകർത്തു. വർണ്ണ ബലൂണുകളും അക്ഷരപ്പൂക്കളുമായിട്ടാണ് കുട്ടികളെ സ്വീകരിച്ചത്. അക്ഷരമരവും മധുരവും കുട്ടികൾക്ക് പുതുമയായി. രക്ഷിതാക്കളും നാട്ടുകാരും ചടങ്ങിനെത്തിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കുള്ള പഠന കിറ്റുകൾ പഞ്ചായത്തംഗം ആയിഷാബി വിതരണം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ഒ.ഹസ്സൻകുട്ടി അധ്യക്ഷത വഹിച്ചു. കല്പറ്റ എസ്.ഐ.സി.എ.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ.അംഗം ഫൈസൽ പാപ്പിന സംസാരിച്ചു. അധ്യാപകൻ എ. താജുദ്ദീൻ മാജിക് അവതരിപ്പിച്ചു.എച്ച്..എം.കെ.കെ രജനി സ്വാഗതവും സീനിയർ അസിസ്റ്റന്റ് എം.സുനിൽകുമാർ നന്ദിയും പറഞ്ഞു.





Leave a Reply