കുവൈറ്റ് മാനന്തവാടി അസോസിയേഷന്‍ ഉദയവായനശാലയ്ക്ക് ജീവകാരുണ്യ ഫണ്ട് കൈമാറി
കടല്‍കടന്നെത്തിയത് സ്‌നേഹകാരുണ്യം
കുവൈറ്റ് മാനന്തവാടി അസോസിയേഷന്‍ കൊയിലേരി ഉദയവായനശാലയ്ക്ക്
ജീവകാരുണ്യ ഫണ്ട് കൈമാറി. അതിഥിയായി മലയാള സിനിമയുടെ പുതുവസന്തമായ ശിവകാമി അനന്തനാരായണനും
ഉദയയുടെ ജീവകാരുണ്യ ഫണ്ടിലേക്ക് കുവൈറ്റ് മാനന്തവാടി വെല്‍ഫയര്‍ അസോസിയേഷന്‍ ധനസഹായം കൈമാറി. കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ അധിക ഷിഫ്റ്റ് വര്‍ദ്ദിപ്പിക്കുന്നതിനുളള ജീവകാരുണ്യ ഫണ്ടിലേക്കാണ് കുവൈറ്റ് മാനന്തവാടി വെല്‍ഫയര്‍ അസോസിയേഷന്‍ 50000 രൂപ കൈമാറിയത്. നേരത്തെ 50000 രൂപ അസോസിയേഷന്‍ ജീവകാരുണ്യ ഫണ്ടിലേക്ക് കൈമാറിയിരുന്നു. കുവൈറ്റില്‍ ജോലിചെയ്യുന്ന വയനാട്ടുകാരുടെ മാനന്തവാടി കേന്ദ്രീകരിച്ചുളള സംഘടനയാണ് കുവൈറ്റ് മാനന്തവാടി വെല്‍ഫയര്‍ അസോസിയേഷന്‍.
ഉദയ ഫുട്‌ബോളിലൂടെ വിവിധ സ്‌പോണ്‍സര്‍മാരില്‍കൂടി വലിയൊരുതുക സമാഹരിച്ച് നല്‍കിയതുവഴി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ അധിക ഷിഫ്റ്റ് വര്‍ദ്ദിപ്പിക്കുന്നതിനുളള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ദിപ്പിക്കാന്‍ സാധിച്ചു. ഇത് ഡയാലിസിസിനായി ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്ന നിരവധി രോഗികള്‍ക്ക് വളരെ ആശ്വാസമായി. മാനന്തവാടി പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗം മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. മലയാള സിനിമയുടെ പുതുവസന്തമായ മാനന്തവാടിയുടെ ശിവകാമി അനന്തനാരായണന്‍ മുഖ്യതിഥിയായിരുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷ്, ജേക്കബ് സെബാസ്റ്റ്യന്‍, പി.ഷംസുദ്ദീന്‍, ബിജു കിഴക്കേടം, സുരേഷ് തലപ്പുഴ, കമ്മന മോഹനന്‍, കെ.ഉസ്മാന്‍, ഫാ.ജോമോന്‍, ഷാജി തോമസ്, ജില്‍സണ്‍ മാത്യു, അസോസിയേഷന്‍ ഭാരവാഹികളായ ഷിനോജ് തരിയോട്, അലി പനമരം, വിശാഖ് മാനന്തവാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.





Leave a Reply