October 4, 2026

പരിസ്ഥിതി വാരാചരണം തീരും മുമ്പേ കൽപ്പറ്റ നഗരത്തിൽ പ്ലാസ്റ്റിക് മാലിന്യം റോഡരികിൽ കുഴിച്ചിട്ടു

0
IMG-20180613-WA0085
By ന്യൂസ് വയനാട് ബ്യൂറോ
പരിസ്ഥിതി വാരാചരണം തീരും മുമ്പേ കൽപ്പറ്റ നഗരത്തിൽ പ്ലാസ്റ്റിക് മാലിന്യം റോഡരികിൽ കുഴിച്ചിട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ ശേഖരിച്ച മാലിന്യമാണ് ഇന്ന് രാവിലെ ബൈപ്പാസിൽ റോഡരികിൽ കുഴിച്ചിട്ടത്. ജെ.സി.ബി. ഉപയോഗിച്ച് ചെറിയ കുഴികൾ എടുത്താണ് മാലിന്യ കൂമ്പാരം മണ്ണിനടിയിലാക്കിയത്. റോഡരികിൽ പല ഭാഗങ്ങളിലായാണ് ഇവ കുഴിച്ചിട്ടത്. എം.എൽ. എ.യുടെ നേതൃത്വത്തിൽ പച്ചപ്പ് പദ്ധതി പ്രകാരം പുഴകളിൽ നിന്നും തോടുകളിൽ നിന്നും അഴുക്ക് ചാലുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചിരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനവും ശേഖരണവും നടത്തി. എല്ലാം കഴിഞ്ഞ് പരിസ്ഥിതി വാരാചരണം തുടരുന്നതിനിടെയാണ് റോഡരികിൽ നഗരസഭ തന്നെ മാലിന്യ നിക്ഷേപം നടത്തിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *