August 31, 2026

കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു.

0
IMG_20180624_120300
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു.
തവിഞ്ഞാല്‍ വെണ്‍മണി പെരിയിലകാട്ടില്‍ പ്രകാശന്റെ മകന്‍ പി.ടി.അഖില്‍  (19) ആണ് മരിച്ചത്. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍  ബിവറേജ് പരിസരത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റാണ് മരണം. ശനിയാഴ്ച രാവിലെയാണ് സംഭവം. ഗുരുതര പരിക്കേറ്റ അഖിലിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം  മേപ്പാടി വിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും അവിടെ വെച്ച് രാത്രിയോടെ മരിക്കുകയുമായിരുന്നു.അമ്മ:സിന്ധു.സഹോദരി:ആതിര.സംസ്‌കാരം  വീട്ടുവളപ്പില്‍ നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *