August 10, 2026

ഷുഹൈബിന്റെ ഓർമ്മകളിൽ ജഷീർ പള്ളിവയലിന്റെ കൂടെയുണ്ട്‌ മൂപ്പൈനാട്‌ പദ്ധതി പുരോഗമിക്കുന്നു.

0
IMG_0612
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ :കൊലപാതക രാഷ്ട്രീയത്തിന്റെ അവസാന രക്ത സാക്ഷി ശുഹൈബിന്റെ ഓർമ്മയ്ക്കായ്‌ വയനാട്‌ കൽപറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറും കെ എസ്‌ യു സംസ്ഥാന വൈസ്‌ പ്രസിഡന്റുമായ ജഷീർ പള്ളിവയൽ തുടർച്ചയേകുന്ന കൂടെയുണ്ട്‌ മൂപ്പൈനാട്‌ പദ്ധതി പുരോഗമിക്കുന്നു… 
കഴിഞ്ഞ ഏതാനും മാസങ്ങൾ മുൻപാണ് മട്ടന്നൂർ ബ്ലോക്ക്‌ സെക്രട്ടറി ആയ ശുഹൈബ്‌ സി പി എം അക്രമത്തിൽ കൊല്ലപ്പെടുന്നത്‌… കേസ്‌ സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം നിലവിലിരിക്കെ പ്രതിഷേധ പരിപാടികളുമായ്‌ കോൺഗ്രസ്സ്‌ നേതൃത്വം മുൻപോട്ട്‌ പോകുമ്പോഴാണ് തന്റെ സുഹൃത്തിന്റെ സ്മരണയിൽ കൂടെയുണ്ട്‌ മൂപ്പൈനാടിന്റെ രണ്ടാം ഘട്ടം ശുഹൈബ്‌ പഠന സഹായി ആയി നടത്തപ്പെടുന്നത്‌… മുപ്പൈനാട്‌ ഡിവിഷനിലെ ഒൻപത്‌ വാർഡുകളിലായ്‌ നിർദ്ധനരായ വിദ്യാർത്ഥികൾക്ക്‌ സ്കൂൾ തുറക്കെ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന രണ്ടാം ഘട്ടം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു.. വാർഡുകളിലെ 150ൽ പരം നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക്‌ വീടുകളിലെത്തി പഠനോപകരണങ്ങൾ നൽകുന്നതാണ് പദ്ധതി… ഒരാഴ്ചക്കാലം കൊണ്ട്‌ 150വിദ്യാർത്ഥികൾ ശുഹൈബ്‌ പഠന സഹായിയിൽ പങ്കാളിയായ്‌… 
മട്ടന്നൂരും പരിസര പ്രദേശങ്ങളിലും ശുഹൈബ്‌ നടത്തി വന്ന ധീരോദാത്തമായ്‌ പ്രവർത്തങ്ങളും കാരുണ്യ പ്രവർത്തങ്ങളും ആണ് തന്റെ സുഹൃത്തായ ശുഹൈബിന്റെ നാമത്തിൽ ഇത്തരമൊരു പദ്ധതിയിലേക്ക്‌ ജഷീറിനെ നയിച്ചത്‌…   ശുഹൈബുമായ്‌ കെ എസ്‌ യു സംഘടനാ അംഗത്വ വിതരണവുമായ്‌ ബന്ധപ്പെട്ട്‌ ആണു സൗഹൃദം ആരംഭിക്കുന്നത്‌… എന്നാൽ പിന്നീടങ്ങോട്ട്‌ ശുഹൈബിന്റെ സംഘടനാ പ്രവർത്തങ്ങളും ഭവങ്ങങ്ങൾ സന്ദർശ്ശിച്ചുള്ള കാരുണ്യ പ്രവർത്തങ്ങളും ഏതൊരു യുവാവിന്റെയും ഉത്തമ മാതൃകയാണെന്ന് ജഷീർ പറഞ്ഞു.. ശുഹൈബിന്റെ കൊലപാതകം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എങ്കിലും ശുഹൈബിന്റെ നീതിക്കായ്‌ കോൺഗ്രസ്സ്‌ പ്രസ്ഥാനം ഏതറ്റം വരെയും മുൻപോട്ട്‌ പോകും എന്നും നിരവധി പ്രവാസി സുഹൃത്തുക്കളാണു ശുഹൈബ്‌ പഠന സഹായിയിൽ താങ്ങും തണലുമായ്‌ നിന്നതും എന്നും ഓർമ്മിപ്പിക്കാൻ ജഷീർ മറന്നില്ല.. വരുന്ന പകലുകളിൽ എസ്‌ എസ്‌ എൽ സി പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക്‌ ശുഹൈബ്‌ മെമ്മോറിയൽ മെറിറ്റ്‌ അവാർഡും കൂടെയുണ്ട്‌ മുപ്പൈനാടിന്റെ മൂന്നാം ഘട്ടം തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായ്‌ വിനിയോഗിക്കുമെന്നും ഡിവിഷനിൽ വിതരണം ചെയ്യുമെന്നും ജഷീർ പറഞ്ഞു..

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *