April 25, 2024

പ്രളയാനന്തര ശുചീകരണം ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം ഃ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

0
Haritha Karmasena Sangamam Manthri Kadannapally Ramachandran Ulkhadanam Cheyunnu

  പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഹരിത കര്‍മ്മ സേനയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന്   തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സ്വച്ഛ്താ ഹി സേവാ യഞ്ജത്തിന്റെ ഭാഗമായി  ജില്ലയിലെ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സംഗമം  മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്യുണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയ പ്രദേശങ്ങളില്‍ സാംക്രമിക രോഗങ്ങള്‍ പടരുന്നത് തടയാന്‍ ഹരിതകര്‍മ്മ സേനയുടെ സമയോചിത ഇടപെടലുകള്‍കൊണ്ട് സാധിച്ചു.  ജലാശയങ്ങളെ വീണ്ടെടുക്കാനും ഹരിത കര്‍മ്മ സേനയുടെ സേവനം ഉപകരിച്ചു, അദ്ദേഹം പറഞ്ഞു. ഗ്രാമ നഗര വ്യത്യാസമില്ലാതെ മാലിന്യകൂമ്പാരങ്ങള്‍ കാണുന്ന സാഹചര്യമാണ് ഇന്നുളളത്. മാലിന്യസംസ്‌കരണത്തിലും ശൂചിത്വ പ്രവര്‍ത്തനങ്ങളിലും ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും  മന്ത്രി പറഞ്ഞു.    ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അധ്യക്ഷത വഹിച്ചു.   

   ശുചിത്വ മിഷന്‍ തയാറാക്കിയ വിടരുന്ന മൊട്ടുകള്‍ എന്ന ദൃശ്യാവിഷ്‌ക്കാരത്തിന്റെ സി.ഡി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. ഇതിന്റെ രചന നിര്‍വ്വഹിച്ച മീനങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശവര്‍ക്കര്‍ കോമളവല്ലിയേയും സംഗീതം നല്‍കിയ ജോര്‍ജ് കോരക്കും മന്ത്രി പുരസ്‌ക്കാരം നല്‍കി. ഹരിത കര്‍മ്മ സേനാംഗങ്ങളെ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ചടങ്ങില്‍ ആദരിച്ചു.  മിഷന്‍ ക്ലീന്‍ വയനാടിന്റെ ഭാഗമായി ശേഖരിച്ച അജൈവ മാലിന്യം സമയബന്ധിതമായി നീക്കം ചെയ്ത ക്ലീന്‍ കേരള കമ്പനിക്കും  കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷനുമുളള  ഉപഹാരം സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നല്‍കി. ഹരിത കര്‍മ്മ സേനയും സംരഭകത്വ സാധ്യതകളും എന്ന വിഷയത്തില്‍ കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.ഹാരിസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്.ഷീന, റിസോഴ്‌സ് പേഴ്‌സണ്‍ ജോര്‍ജ്,  ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ സി.അനൂപ് എന്നിവര്‍ ക്ലാസ്സെടുത്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍, ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പി.എ ജസ്റ്റിന്‍ ,ഹരിതകേരളമിഷന്‍ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത തുടങ്ങിയവര്‍ സംസാരിച്ചു.  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, തൊഴിലുറപ്പു മിഷന്‍, ആരോഗ്യം എന്നി വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *