May 22, 2026

കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

0
IMG_20180925_200729
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പള്ളി: കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ആലൂര്‍കുന്ന് കുറിച്ചിപ്പറ്റ മാനിക്കാട്ട് രാമദാസ്(57)ആണ് വീടിനോട് ചേര്‍ന്നുള്ള തോട്ടത്തില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കടബാധ്യത മൂലമാണ് രാമദാസ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കി. വിവിധ ബാങ്കുകളില്‍ നിന്നും അയല്‍ക്കൂട്ടം നാടന് പലിശക്കാരില്‍ നിന്നുമുള്‍പ്പെടെ അ‍ഞ്ച് ലക്ഷത്തോളം രൂല കടമുണ്ട്. മകളുടെ വിവാഹ ആവശ്യത്തിനായി മീനങ്ങാടി പിന്നാക്ക കോര്‍പറേഷനില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാത്ത മനോവിഷമത്തിലായിരുന്നു രാമദാസ്. പാട്ടകൃഷി പൂര്‍ണ്ണമായി നശിച്ചതും കേടുബാധ ഉണ്ടായതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പുല്പള്ളി പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഭാര്യ: ചന്ദ്രമതി. മക്കള്‍: ഗോകുല്‍, രാഹുല്‍, നീതു. മരുമകൻ: ശ്യാംദാസ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *