വംശീയവും ജാതീയവുമായ ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ ഭരണഘടനക്ക് പോലും സുരക്ഷിതത്വമില്ലെന്ന് സാമൂഹ്യപ്രവര്‍ത്തക ഷബനം ഹാഷ്മി
കല്‍പ്പറ്റ: സ്ത്രീകളുടെ അവകാശങ്ങൾ സംരംക്ഷിക്കപ്പെടണമെങ്കിൽ ഇന്ത്യൻ ഭരണഘടന ആദ്യം സംരക്ഷിമെന്ന് മനുഷ്യാവകാശ പ്രവർത്തക ഷബാന ആസ്മി പറഞ്ഞു. കൽപ്പറ്റയിൽ മീറ്റ് ദ പ്രസ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളോടുള്ള മനോഭാവത്തിൽ ആദ്യം മാറ്റം വരേണ്ടത് വീടുകളിൽ നിന്നാണ്. വീട്ടിലും തൊഴിലിടങ്ങളിലും തെരുവിലും സ്ത്രീ പീഡനത്തിനിരയാകുന്നത് അവസാനിപ്പിക്കേണ്ട കാലമായി . ജനാധിപത്യ വിരുദ്ധത , ആൾക്കൂട്ട കൊല, ദുരഭിമാന ഹത്യ എന്നീ സാമൂഹ്യ ദുരന്തങ്ങളും ഇന്ത്യയിൽ ആവർത്തിക്കുകയാണ്. ബാത്തേൻ അമൻ കീ എന്ന ദേശീയ യാത്രയുടെ ഭാഗമായാണ് ഷബാന ആസ്മിയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരും വയനാട്ടിലെത്തിയത്. സമാധാനം ,സ്നേഹം, ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷ എന്നീ സന്ദേശങ്ങൾ ഉയർത്തിയാണ് സെപ്റ്റംബർ 20-ന് യാത്ര ആരംഭിച്ചത് .ഒക്ടോബർ 13-ന് ഡൽഹിയിലാണ് യാത്ര സമാപിക്കുന്നത്.
വംശീയവും ജാതീയവുമായി മനുഷ്യരെ വേര്‍തിരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ ഭരണഘടനക്ക് പോലും സുരക്ഷിതത്വമില്ലെന്ന് സാമൂഹ്യപ്രവര്‍ത്തക ഷബനം ഹാഷ്മി പറഞ്ഞു. ശക്തമായ പോരാട്ടങ്ങളില്ലെങ്കില്‍ ഭരണകൂടത്തിന്റെ നിലനില്‍പ്പ് പോലും ഇല്ലാതാവും. വിമര്‍ശിക്കുന്നവരെ തുറങ്കിലടക്കുന്ന കാലത്ത് തനിക്ക് നേരെയും പ്രതികാരനടപടികളുണ്ടാവാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യവ്യാകമായി നടത്തുന്ന ഇന്ത്യകാക്കാന്‍ സത്രീ സമരമുന്നണി ദേശീയ യാത്രയുടെ ഭാഗമായി വയനാട്ടിലെത്തിയ അവര്‍ കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പതിറ്റാണ്ടുകളുടെ പരിശ്രമങ്ങള്‍ക്കൊടുവില്‍ നേടിയെടുത്ത ഗ്രാമീണമേഖലകളുടെ സാമ്പത്തികമികവ് നോട്ട് നിരോധനം കീഴ്‌മേല്‍മറിച്ചുകളഞ്ഞു. വിരലിലെണ്ണാവുന്ന അതിസമ്പന്നര്‍ക്കല്ലാതെ നോട്ടുനിരോധനം ആര്‍ക്കാണ് ഗുണം ചെയ്തത്്?. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് വീണ്ടും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളാണ് കേന്ദ്രഭരണകൂടം നടത്തുന്നത്. ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന കാല്‍ക്കീഴില്‍ നിന്ന് മണ്ണൊലിച്ച്‌പോവുന്നത് തിരിച്ചറിഞ്ഞപ്പോഴുണ്ടായതാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ മതേതരത്വത്തിനും ഭരണഘടനക്കും വരെ വെല്ലുവിളിയുയര്‍ത്തുകയാണ് മോദി ഭരണകൂടം. നന്മയുടെയും സ്‌നേഹത്തിന്റെയും ഭാഷയില്‍ ഇടപെടാന്‍ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കാവില്ല. അവരെപ്പോഴും കള്ളങ്ങളുടെയും കലാപങ്ങളുടെയും പിന്നാലെ പോവാനാണ് ഇഷ്ടപ്പെടുക. യു.പി.എ ഭരണകാലത്ത് വന്‍സമരങ്ങളുമായി രംഗത്തെത്തിയ അണ്ണാഹസാരെ ഇപ്പോള്‍ മൗനത്തിലാണ്. അന്നത്തെ സമരങ്ങളെ നയിച്ചിരുന്നത് ആര്‍.എസ്.എസാണെന്ന് തെളിയിക്കുന്നതാണ് അണ്ണാഹസാരെയുടെ ഇപ്പോഴത്തെ മൗനം. കേരളത്തിലുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും അവസാനിച്ചിട്ടില്ല. ഏറെ വൈകിയാണെങ്കിലും കന്യാസ്ത്രീയുടെ പരാതിയിന്മേല്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയതത് സ്വാഗതാര്‍ഹമാണ്. കേരളത്തിലെ സാമൂഹ്യസ്ഥിതിയും ജനങ്ങളുടെ ഇടപെടലുകളും പ്രശംസനീയമാണെന്നും അവര്‍ പറഞ്ഞു.
സമാധാനം, സ്‌നേഹം, ഭരണഘടനാമൂല്യങ്ങളുടെ പരിരക്ഷ എന്നീ സന്ദേശങ്ങളുയര്‍ത്തി ബാത്തേന്‍ അമന്‍കി എന്ന പേരിലുള്ള ദേശീയയാത്രയുടെ ഭാഗമായാണ് ഷബ്‌നം ഹാഷ്മി കേരളത്തിലെത്തിയത്. ഭരണകൂട ഭീകരതയുടെയും വര്‍ഗീയതയുടെ ഇരകളായ ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, ജമ്മു കാശ്മീര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങില്‍ നിന്നുള്ള അക്ടിവിസറ്റുകളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അഞ്ച് ദിവസം നീണ്ടു നിന്ന കേരളത്തിലെ പര്യടനം അവസാവിച്ച് യാത്ര ഇന്നലെ കര്‍ണാടകത്തിലേക്ക് പ്രവേശിച്ചു






Leave a Reply