June 13, 2026

വനമർമ്മരങ്ങൾ ഡിജിറ്റൽ എക്സിബിഷൻ സംഘടിപ്പിച്ചു.

0
20180928_181609
By ന്യൂസ് വയനാട് ബ്യൂറോ

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ബെറ്റർ ഫോട്ടോഗ്രഫി ദേശീയ പുരസ്കാര ജേതാവുമായ 
ഷബീർ തുറയ്ക്കലിന്റെ ചിത്രങ്ങളുടെ ഡിജിറ്റൽ എക്സിബിഷൻ സംഘടിപ്പിച്ചു.
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗ്രന്ഥാലയം ഹാളിലാണ് പ്രദർശനം സംഘടിപ്പിച്ചത്.
ഫോട്ടോഗ്രഫിയുടെ വിവിധ മേഖലകൾ പരിചയപ്പെടുത്തുന്ന ചിത്രങ്ങൾ, വനം വന്യജീവികൾ, പരിസ്ഥിതി സംരക്ഷണത്തിന്റെ  പ്രാധാന്യം സൂക്ഷ്മമായി ചിത്രീകരിച്ച ഫോട്ടോകൾ എന്നിവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്.

കണ്ണൂർ സർവകലാശാല മാനന്തവാടി ടീച്ചർ എഡ്യുക്കേഷൻ സെന്റർ കോഴ്സ് ഡയറക്ടർ സജിത്. എ പ്രദർശനം ഉദ്ഘാടനം ചെയ്തു. എം.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഷബിത.കെ, അജി കൊളോണിയ, അനിൽ കുമാർ.എൻ എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news