May 17, 2024

മിഷൻ ക്ലീൻ വയനാട് ശുചിത്വ യജ്ഞത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തും

0
Img 20180831 Wa0048
 
കല്പറ്റ: മഹാപ്രളയാനന്തര ശുചിത്വ യജ്ഞത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ പനമരം ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള  അജൈവമാലിന്യങ്ങൾ ശേഖരിച്ച് വാർഡുതല മെറ്റീരിയൽ കളക്ഷൻ സെന്ററുകളിൽ എത്തിച്ചു.
ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ കുഴിച്ചുമൂടി.
പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. 
പാതയോരങ്ങൾ വൃത്തിയാക്കി.
ശുചീകരണ സാമഗ്രികളടക്കമുള്ള പ്രതിരോധ മരുന്നുകളും പഞ്ചായത്തിൽ എത്തിച്ചു.
വയനാട് ജില്ലയിലെ പ്രവർത്തകരോടൊപ്പം കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പ്രവർത്തകരും യുവ സമിതി പ്രവർത്തകരുമായി ഇരുന്നൂറിലധികം പേർ പങ്കെടുത്തു. 
പരിഷത്ത് സംസ്ഥാന സമിതി അംഗം പ്രൊഫ. കെ.ബാലഗോപാലൻ,  പ്രസിഡൻറ് മാഗി വിൻസെന്റ് 
കൺവീനർമാരായ 
പി കുഞ്ഞികൃഷ്ണൻ, വി.പി.ബാലചന്ദ്രൻ, 
ജില്ലാ  സെക്രട്ടറി എം.എം.ടോമി, 
ട്രഷറർ പി.അനിൽകുമാർ  യുവസമിതി സെക്രട്ടറി അജ്മൽ ബാസിൽ  തുടങ്ങിയവർ നേതൃത്വം നൽകി..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *