August 11, 2026

ശുചീകരണ പ്രവർത്തനങ്ങളിൽ കൈമെയ് മറന്ന് എസ് ഡി പി ഐ ആർ ജി വളണ്ടിയർമാർ

0
IMG-20180902-WA0052
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : പ്രളയക്കെടുതിക്ക് ശേഷം ജില്ലയിൽ ജില്ലാ ഭരണകൂടത്തിന്റെയും സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ  നടന്ന ശുചീകരണ യജ്ഞത്തിൽ എസ് ഡി പി ഐ ആർ ജി വളന്റിയേഴ്സിന്റെ പ്രവർത്തനം ശ്രദ്ധേയമാകുന്നു.  മാനന്തവാടിയിലെ ജനസാന്ദ്രതയേറിയ ബസ്സ്റ്റാന്റ് പരിസരം മൊത്തമായും ഇവർ വൃത്തിയാക്കി.  നഗരത്തിൽ കാലങ്ങളായി വൃത്തിഹീനമായി കിടക്കുന്ന ഇവിടെ പൂർണ്ണമായും മാലിന്യങ്ങൾ മാറ്റിയും അടിച്ചു വാരി ബ്ലീച്ചിങ് പൌഡർ വിതറി വൃത്തിയാക്കി  ബസ്റ്റാന്റ് കെട്ടിടത്തിന് മുകളിലും, പരിസരപ്രദേശങ്ങളിലും  അപകടകരമാം വിധം വളർന്ന മരങ്ങൾ മുറിച്ചു മാറ്റുകയും കൊമ്പുകൾ വെട്ടിമാറ്റുകയും ചെയ്തു 
മുനിസിപ്പൽ ചെയർമാൻ പ്രവീജ്,വൈസ് ചെയർമാൻ ശോഭരാജൻ എന്നിവർ  വളന്റിയേഴ്സിനെ നേരിട്ടെത്തി അഭിനന്ദിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *