ആരോഗ്യ പരിചരണം: മെഡിക്കല്‍ ക്യാമ്പും കൗണ്‍സിലിങ്ങും നടത്തി
ജില്ലാ ഹോമിയോപ്പതി വിഭാഗം,കോഴിക്കോട് ഗവ.ഹോമിയോ മെഡിക്കല്‍ കോളേജ് നാഷണൽ ആയുഷ് മിഷന്‍,പൊഴുതന ഗ്രാമ പഞ്ചായത്ത് ,റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി എന്നിവരുടെ സഹകരണത്തോടെ ഹോമിയോ മെഡിക്കല്‍ ക്യാമ്പും കൗണ്‍സിലിങ്ങും നടത്തി. വലിയപാറ ഗവ.എല്‍.പി യില്‍നടന്ന ചടങ്ങില്‍ പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി.പ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.അജി വില്‍ബര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.ഐ.എച്ച് പ്രസിഡന്റ് ഡോ.എ.ടി.സുരേഷ്, ഡോ.എം.പി.തോമസ്, സൈക്കോളജിസ്റ്റ് ടി.വി.ജവാദ്,ഡോ.അഷിത എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ 162 പേര്‍ ചികിത്സ തേടി. ദുരന്താനന്തരം മാനസിക സമ്മര്‍ദ്ദം നേരിടുന്ന 44 പേര്‍ക്ക് കൗണ്‍സിലിങ്ങ് നടത്തി. ജില്ലയിലെ 13 സര്‍ക്കാര്‍ ഹോമിയോ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ , 2 സ്വകാര്യ ഹോമിയോ ഡോക്ടര്‍മാര്‍, ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 5 പി.ജി ഡോക്ടര്‍മാര്‍.6 ജൂനിയര്‍ ഡോക്ടര്‍മാര്‍ തുടങ്ങിവര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു. പഞ്ചായത്ത് അംഗങ്ങള്‍, കമ്മ്യൂണിറ്റി വര്‍ക്കര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ക്യാമ്പിന് തേനതൃത്ത്വം നല്‍കി. ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഫോണ്‍. 9447445276, 9895448990,9207041097





Leave a Reply