May 21, 2026

കരുത്തേകിയ കൈകൾക്ക് ആദരം

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടവരെ
അതിജീവനം 2018  കരുത്തേകിയ കൈകൾക്ക് ആദരപൂർവ്വം എന്ന പരിപാടിയിൽ
ആദരിക്കുന്നു. പ്രകൃതി ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവരെ എല്ലാം മറന്ന് രക്ഷിച്ച്
ക്യാമ്പുകളിൽ എത്തിക്കാനും അവർക്ക് എല്ലാ ജീവിത സൗകര്യങ്ങളും ഒരുക്കി കൊടുത്ത
കൽപ്പറ്റ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,
സർക്കാർ  സേനാ വിഭാഗങ്ങൾ, വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ
പ്രവർത്തകർ, വിവിധ രാഷ്ട്രിയപാർട്ടി പ്രവർത്തകർ, യുവജന സംഘടനാ പ്രവർത്തകർ,
പൊതുജനങ്ങൾ എന്നിവരെ കൽപ്പറ്റ നിയോജകമണ്ഡലം പച്ചപ്പ് പദ്ധതിയുടെ ഭാഗമായി
അനുമോദിക്കുന്നു. സെപ്തംബർ 6 ന് ഉച്ചയ്ക്ക് 2 ന് കൽപ്പറ്റ വിജയ പമ്പ് 
പരിസരത്തുനിന്ന്, രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരെ ആനയിച്ച് ചന്ദ്രഗിരി
ഒഡിറ്റോറിയത്തിൽ അനുമോദിക്കും. ഇതിന്റെ ഔപചാരിക ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി
അഡ്വ. വി എസ് സുനിൽ കുമാർ നിർവഹിക്കും. ചടങ്ങിൽ സികെ ശശിന്ദ്രൻ എം എൽ എ
അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടർ
എ.ആർ.അജയകുമാർ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് പി ഗഗാറിൻ,
വിജയൻ ചെറുകര, പി പി ആലി, പി പി എ കരീം, എം വി ശ്രേയാംസ്‌കുമാർ, കെ ജെ
ദേവസ്യ, സി എം ശിവരാമൻ, എം സി സെബാസ്റ്റ്യൻ, കെ സദാനന്ദൻ, പി എം ജോയി,
പി കെ ബാബു, മുഹമ്മദ് പഞ്ചാര തുടങ്ങിയവർ പങ്കെടുക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *