May 21, 2026

പ്രളയ വിവരം ശേഖരിക്കാൻ മൊബൈൽ ആപ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റൽ വിവരശേഖരണം
നടത്തുന്നതിന് മൊബൈൽ പ്ലാറ്റ്‌ഫോം തയ്യാറായി. വീടുകൾ നഷ്ടപ്പെട്ടവരുടെയും
വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവരുടെയും വിവരശേഖരണത്തിനായാണ്
ഐ.ടി.വകുപ്പ് 
rebuildkerala
എന്ന മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുള്ളത്.
വിവര ശേഖരണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക വൈദഗ്ധ്യമുള്ള സഡദ്ധ
പ്രവർത്തകരുടെ സേവനം കൂടി ആവശ്യമാണ്. സന്നദ്ധപ്രവർത്തകർ
www.volunteers.rebuild.kerala.gov.in
 എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
വളണ്ടിറായി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനം ഏതെന്നും
പോർട്ടലിൽ രേഖപ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യുന്ന
വളണ്ടിയര്‍മാരെ ബന്ധപ്പെട്ട ഇടങ്ങളിൽ വിന്യസിക്കും. ഇവർക്ക് മാത്രമെ നാശനഷ്ടം
സംബന്ധിച്ച വിവരങ്ങൾ മൊബൈൽ ആപ്പിൽ ശേഖരിക്കാൻ സാധിക്കൂ. ഗൂഗിൾ
പ്ലേസ്റ്റോറിൽ 
rebuildkerala IT Mission
സെർച്ച് ചെയ്താൽ വിവരങ്ങൾ ലഭിക്കും.
ആൻഡ്രായ്ഡ് ഫോൺ, ജി.പി.എസ് ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള ആർക്കും ഇതിൽ
വളണ്ടിറായി രജിസ്റ്റർ ചെയ്യാം. ഗ്രാമ പഞ്ചായത്തിലെ എല്ലാ ടെക്‌നിക്കൽ
അസിസ്റ്റന്റുമാർക്കും വളണ്ടിയർമാര്‍ക്കുമുള്ള പ്രാരംഭ പരിശീലനം നാളെ
രാവിലെ 9.30ന് ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളിൽ നൽകും. ഗ്രാമ പഞ്ചായത്തിലെ
മറ്റ് ഉദ്യോഗസ്ഥർക്കും വൡർമാർക്കുമുള്ള പരിശീലനം അതത് പഞ്ചായത്തിൽ/
മുനിസിപ്പാലിറ്റിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റുമാർ നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *